അന്തർദ്ദേശീയ മൃഗചികിത്സാവർഷം

ഫ്രാൻസിലെ ലിയോണിലാണ് 1761 ൽ ലോകത്തിലെ ആദ്യത്തെ വെറ്ററിനറി സ്കൂൾ ആരംഭിച്ചത്. 1764 ൽ പാരീസിലും വെറ്ററിനറി സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഫ്രഞ്ച് മൃഗചികിത്സകനായ ക്ലൗഡ് ബൗർജെലാട്ടാണ് ഈ രണ്ടുസ്ഥാപനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത്. സ്ഥാപനങ്ങൾ രൂപപ്പെട്ടതിന്റെ ഇരുനൂറ്റിയൻപതാം വാർഷികമായ 2011 ആണ് ലോകമൃഗചികിത്സാവർഷമായി ആചരിക്കുന്നത്. വേൾഡ് വെറ്ററിനി അസോസിയേഷൻ, യുനെസ്കോ, യു.എൻ. ഫുഡ് ആന്റ് അഘ്രിക്കൾച്ചറൽ ഓർഗനൈസേഷൻ എന്നിവയാണ് ഈ സംയുക്താചരണത്തിനുപിന്നിൽ.