ലോകത്താദ്യമായി ഒരു ജൈവ ഉല്പന്നം ഇന്ധനമായി ഉപയോഗിച്ചതിന്റെ സ്മരണയാക്കായി എല്ലാ വർഷവും ഓഗസ്റ്റ് 10 അന്തർദ്ദേശീയ ജൈവഡീസൽ ദിനമായി ആചരിക്കുന്നു. 1893 ഓഗസ്റ്റ് 10-ന് ജർമ്മൻ ശാസ്ത്രജ്ഞനായ റുഡോൾഫ് ഡീസൽ[1] നിലക്കടലയെണ്ണ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു യന്ത്രം നിർമ്മിച്ചു[2]. പെട്രോളിയം ഉല്പന്നങ്ങൾ പോലെ സസ്യ എണ്ണകൾക്കും ഒരിക്കൽ പ്രചാരം ലഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

പെട്രോളിയം ഉല്പന്നങ്ങൾക്കു പകരമായി സസ്യജന്യ ഇന്ധനങ്ങളുടെ സ്രോതസ്സ് കണ്ടെത്തി അവയുടെ കൃഷി വ്യാപരിപ്പിക്കാനായാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക