സെപ്റ്റംബർ 25-ാം തിയതി അന്ത്യോദയ ദിവസ് ആയി ഭാരത സർക്കാർ ആചരിക്കുന്നു. [1]

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയും ആയിരുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയുടെ ജന്മദിനമാണ് അന്ത്യോദയ ദിവസ് ആയി ആചരിക്കുന്നത്.

താഴെത്തട്ട് വരെയുള്ള ജനങ്ങളുടെ അടുത്തെത്തുക എന്നതാണ് അന്ത്യോദയ ദിവസത്തിന്റെ സന്ദേശം.

പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയ അറിയപ്പെടുന്നു.എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ് പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയ.[2]

  1. "സെപ്റ്റംബർ 25 ഇനി 'അന്ത്യോദയ ദിവസ്'".
  2. "ദീനദയാൽ ഉപാദ്ധ്യായ".
"https://ml.wikipedia.org/w/index.php?title=അന്ത്യോദയ_ദിവസ്&oldid=3441307" എന്ന താളിൽനിന്ന് ശേഖരിച്ചത്