അന്തിത്തിറ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുത്തപ്പന്റെ ആരാധന സ്ഥാനങ്ങളിൽ ഒന്നായ പൊടിക്കളം മടപ്പുരയായി മാറ്റുന്നതിന് മുന്നേ മുത്തപ്പന്റെ കെട്ടിക്കോലമായി ആരാധിക്കുന്ന രൂപമാണ് അന്തിത്തിറ. പൂക്കട്ടി മുടിയും നമ്പല മുത്തപ്പന്റെ കൊടുമുടിയും ചേർന്നതാണ് അന്തിത്തിറയുടെ മുടി. മുത്തപ്പന്റെ അഞ്ചു രൂപങ്ങളിൽ (പുറം കാലൻ മുത്തപ്പൻ, തൂവക്കാലി മുത്തപ്പൻ, ആണ്ടുമുത്തപ്പൻ, പുരളിമല മുത്തപ്പൻ, നമ്പല മുത്തപ്പൻ) ഒന്നായ ആണ്ടു നായനാരെയാണ് അന്തി തിറ കെട്ടുമ്പോൾ വരവിളിക്കുന്നത്. തിരവപ്പനയുടെ പുറപ്പാടും തുടർന്ന് വയനാട്ടു കുലവന്റെ പോലെയുള്ള കലാശവും അന്തിത്തിറയിൽ കാണാവുന്നതാണ്. മണ്മറഞ്ഞേ മടയനെ തെയ്യക്കോലമായി കെട്ടിയടിക്കുന്ന ധർമ്മ ദൈവവുമായി സാദൃശ്യം രൂപത്തിൽ ഉള്ളതിനാൽ അന്തിത്തിറയെ മടയന്റെ കോലമായി തെറ്റിദ്ധരിക്കാറുണ്ട് എന്നാൽ അത് വാസ്തവമല്ല. പൊതുവെ ഒരു വ്യാഴവട്ടം മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിയ പൊടിക്കളം അന്തിത്തിറ കെട്ടിയാടിയാണ് മടപ്പുരയാക്കുക.