അന്താരാഷ്ട്ര പ്രകാശ വർഷം

2015 ൽ അന്താരാഷ്ട തലത്തിൽ ആചരിക്കുന്ന ഒരു വർഷാചരണമാണ് അന്താരാഷ്ട്ര പ്രകാശ വർഷം1999 ( International Year of Light and Light-based Technologies, 2015 (IYL 2015). പ്രാകാശത്തെ കുറിച്ചും പ്രകാശ ശാസ്ത്രത്തെ കുറിച്ചും പ്രകാശാനുബന്ധ സാങ്കേതിക വിദ്യകളെ ക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ വാർഷികാചരണത്തിൻറെ ലക്ഷ്യം. മധ്യകാലയുഗത്തിലെ പ്രമുഖ മുസ്ലിം ശാസ്ത്രകാരനും പ്രകാശ ശാസ്ത്രത്തിൻറെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവുമായ[1] ഇബ്ൻ ഹൈഥമിനെ അനുസ്മരിച്ചാണ് ഈ വാർഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥമായ ഇബ്ൻ ഹൈഥമിൻറെ കിതാബുൽ മനാളിർ (book of optics) എന്ന കൃതിയുടെ ആയിരം വാർഷികം കൂടിയാണ് 2015 .[2] 1001 കണ്ടെത്തലുകൾ- ഇബ്ൻ ഹൈഥമിൻറെ ലോകം' ( 1001 Inventions and the World of Ibn Al-Haytham) എന്നതാണ് അന്തർദേശീയ തലത്തിൽ നടത്തുന്ന കാമ്പയിനിൻറെ മുദ്രാവാക്യം. [3] ഐക്യാരാഷ്ട്രസഭയാണ് ഈ പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. യുനെസ്കോയുടെ സഹകരണത്തോടെ നടത്തുന്ന പ്രചാരണ വർഷത്തിൻറെ ഔപചാരിക ഉദ്ഘാടനം 2015 ജനുവരി 19-20 ന് പാരീസിൽ വെച്ച് നടന്നു.[4]

International Year of Light (2015)
അന്താരാഷ്ട പ്രകാശ വർഷം (2015)
International Year of Light 2015 - color logo 2.png
അന്താരാഷ്ട പ്രകാശ വർഷം ലോഗോ
സ്ഥിതി/പദവിActive
തരംExhibitions
ആരംഭിച്ചത്19-20 January 2015
Websitelight2015.org

അന്താരാഷ്ട്ര പ്രകാശദിനംതിരുത്തുക

എല്ലാ വർഷവും മെയ് 16ന് അന്താരാഷ്ട്ര പ്രകാശദിനമായി യുനസ്കോ (UNESCO) ആചരിക്കുന്നു. ഭൗതികശാസ്ത്രജ്ഞനും എഞ്ചിനീയറുമായ തിയോഡോർ മൈമാൻ 1960 ൽ നടത്തിയ ലേസറിന്റെ ആദ്യത്തെ വിജയകരമായ പ്രവർത്തനത്തിന്റെ വാർഷികമായ മെയ് 16 നാണ് അന്താരാഷ്ട്ര പ്രകാശദിനം ആഘോഷിക്കുന്നത്. ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്തുന്നതിനും സമാധാനവും സുസ്ഥിര വികസനവും വളർത്തിയെടുക്കാനുള്ള കഴിവ് ഉപയോഗപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ് ഈ ദിവസം.[5]

Further readingതിരുത്തുക

External linksതിരുത്തുക

ഇതും കാണുകതിരുത്തുക

ഇബ്‌നു ഹൈഥം

അവലംബംതിരുത്തുക

  1. http://www.ncbi.nlm.nih.gov/pubmed/18822953
  2. http://www.ibnalhaytham.com/
  3. http://www.1001inventions.com/
  4. http://www.light2015.org/
  5. "International Day of Light".
NASA images celebrating the International Year of Light 2015 (Chandra X-Ray Observatory; 22 January 2015).