ലോകമെമ്പാടും എല്ലാവർഷവും ഫെബ്രുവരി മാസത്തിലെ പതിമൂന്നാം തീയതി അന്താരാഷ്ട്ര കോണ്ടം ദിനമായി ആചരിച്ചു വരുന്നു. ഇംഗ്ലീഷിൽ ഇന്റർനാഷണൽ കോണ്ടം ഡേ (International Condom Day). സാമൂഹികമായ ആരോഗ്യത്തെ മുൻനിർത്തി പ്രധാനമായും ഗർഭനിരോധന ഉറ അഥവാ കോണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഉപയോഗത്തെപ്പറ്റിയും ബോധവൽക്കരണം നടത്തുക എന്നതാണ് അന്താരാഷ്ട്ര കോണ്ടം ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. പങ്കാളിയുമായി സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി ഉൾപ്പടെയുള്ള രോഗങ്ങൾ ചെറുക്കുക, ആഗ്രഹിക്കാത്ത ഗർഭധാരണം ഒഴിവാക്കുക, കുടുംബാസൂത്രണം തുടങ്ങിയ സന്ദേശങ്ങളാണ് കൊണ്ടു ഉദ്ദേശിക്കുന്നത്. പല രാജ്യങ്ങളിലും ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ നടത്തിക്കൊണ്ട് ഈ ദിവസം ആചരിക്കാറുണ്ട്. പുരുഷന്മാർക്ക് വേണ്ടിയുള്ളവ മാത്രമല്ല, സ്ത്രീകൾക്കുള്ള കോണ്ടം, റബ്ബർ ദന്തമൂടികൾ (ഡെന്റൽ ഡാംസ്) തുടങ്ങിയവ എല്ലാം ഇതിൽ ഉൾപ്പെടുന്നു[1][2][3].

റഫറൻസുകൾ തിരുത്തുക

  1. "International Condom Day - World Health Organization (WHO)". www.who.int.[പ്രവർത്തിക്കാത്ത കണ്ണി]
  2. "International Condom Day 2024: Date, history, significance". www.hindustantimes.com.[പ്രവർത്തിക്കാത്ത കണ്ണി]
  3. "AHF Marks Int'l Condom Day Today Worldwide!". www.aidshealth.org.