അന്താരാഷ്ട്ര അഹിംസാ ദിനം

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ആണ് അന്താരാഷ്ട്ര അഹിംസാദിനം ആയി ആചരിക്കുന്നത്. 2007 ജൂൺ 15-നാണ് ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബർ രണ്ടിനെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഒക്ടോബർ രണ്ട് ഐക്യരാഷ്ട്രസഭ അഹിംസാദിനമായി ആചരിക്കുന്നതിൽനിന്നും തെളിയിക്കപ്പെടുന്നത് .

അന്താരാഷ്ട്ര അഹിംസാ ദിനം
Observed byAll UN Member States
തിയ്യതിഒക്ടോബർ 2
അടുത്ത തവണപ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ
ആവൃത്തിannual

ബാൻ കി മൂണിന്റെ ആഹ്വാനംതിരുത്തുക

ഗാന്ധിജയന്തി, അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നതിനു മുന്നോടിയായി ഗാന്ധിജിയെ അനുസ്മരിക്കുകയായിരുന്ന യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, അക്രരഹിത മാർഗ്ഗത്തിലൂടെ സമാധാനസ്ഥാപനത്തിനുവേണ്ടി പ്രവർത്തിക്കണമെന്ന് ലോകജനതയോടെ ആഹ്വാനം ചെയ്തിരിക്കുന്നു. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മഹാത്മാഗാന്ധിയുടെ ശാന്തിമാർഗം, ഇന്ത്യയുടെ സംസ്ക്കാര തനിമയിൽ ദർശിക്കാമെന്നു പറഞ്ഞ ബാൻ കി മൂൺ, കലിംഗ യുദ്ധത്തിനു ശേഷം അക്രമത്തിൻറെയും യുദ്ധത്തിൻറെയും പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി ശാന്തിയുടെ മാർഗ്ഗം തിരഞ്ഞെടുത്ത അശോകചക്രവർത്തിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ സമാധാനമാർഗ്ഗം മനുഷ്യരുടെ നന്മമാത്രമല്ല, ജന്തുസസ്യാദികളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതായിരുന്നു . നീതിക്കുവേണ്ടി അക്രരഹിതമായ മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുന്നവരാണ് ലോകത്തിൽ നല്ല മാറ്റങ്ങൾക്കു വഴിതെളിക്കുന്നത്. ടുണീഷ്യയിലെയും ഈജിപ്തിലെയും മറ്റും ഏകാധിപത്യ ഭരണകൂടങ്ങളെ തകർക്കാൻ ജനങ്ങളെ സഹായിച്ചത് അഹിംസയിലധിഷ്ഠിതമായ ഗാന്ധിയൻ തത്ത്വങ്ങളാണ്. വെടിയുണ്ടയേക്കാൾ ഫലപ്രദം ട്വിറ്റർ സന്ദേശമാണെന്ന് ഈ രാജ്യങ്ങളിലെ ജനങ്ങൾ തെളിയിച്ചെന്നും മൂൺ പറഞ്ഞു[1] .

അവലംബംതിരുത്തുക

  1. http://www.un.org/News/Press/docs/2007/sgsm11198.doc.htm