അനോണിമസ് (സംഘം)
അനോണിമസ് എന്നത് ഒരു ആശയം മാത്രമാണ്. അത്യാഗ്രഹം ബാധിച്ച അനുയായികളിൽ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കാൻ വേണ്ടിയാണ് ഈ ആശയം.മറ്റുള്ള ഹാക്റ്റിവിസ്റ്റുകൾ പോലെ ഒരു തലവനോ ഒരു സംഘമോ ഇതിന്റെ പിന്നിൽ ഇല്ല, പക്ഷേ ആരാലും..ഒന്നുകൊണ്ടും വേർതിരിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ 'അനോണിമസിൽ' ചേരാൻ വേണ്ടി ഒരു സ്ഥലമോ അല്ലെങ്കിൽ ഒരു ഹാക്കറിനെയോ സമീപിക്കേണ്ടതില്ല. ഒരു വെബ്സൈറ്റും ഈ സേവനം നൽക്കുന്നുമില്ല. ഒരു വ്യക്തി അനോണിമസ് ആണോ എന്നത് ഒരാൾ പ്രണയത്തിലാണോ അല്ലയോ എന്ന് സംശയിക്കുന്നതിന് തുല്യമാണ്.മറ്റൊരാൾക്ക് അത് മനസ്സിലാക്കാൻ സാധിക്കില്ല. അനോണിമസ് എന്ന ആശയം കൂടുതൽ മനസ്സിലാക്കാൻ ഇതിലും നല്ല ഉപമ വേറെയില്ല എന്ന് കരുതുന്നു. സമാനമായ ആശയം ഉള്ള ആളുകളെ കണ്ടെത്താൻ സഹായിക്കുന്നതിൽ ചില വെബ്സൈറ്റും(ഉദാഹരണത്തിന് 4chan.org) സമുഹമാധ്യമങ്ങളും നൽകുന്ന പങ്ക് ചെറുതല്ല.
ആപ്തവാക്യം | ഞങ്ങള് അജ്ഞാതരാണ്. ഞങ്ങൾ സൈന്യമാണ്..ഞങ്ങൾ ക്ഷമിക്കുന്നില്ല. ഞങ്ങൾ മറക്കുന്നില്ല. ഞങ്ങളെ പ്രതീക്ഷിക്കുക |
---|---|
തരം | |
ലക്ഷ്യം |
മറ്റൊരു പ്രധാനകാര്യമുണ്ട്. സ്വയം അനോണിമസ് ആണെന്ന് പറഞ്ഞുനടക്കുന്നവർ ഒരിക്കലും ഒരു യഥാർത്ഥ 'അനോൻ' ആകുന്നില്ല. അവരുടെ ലക്ഷ്യം മറ്റെന്തെങ്കിലുമാണ്. ഒരുപക്ഷേ കുപ്രസിദ്ധിയും അതിനു പിന്നിലെ ഏതെങ്കിലും തരത്തിലുള്ള ലാഭവുമാന് ഇതിന്റെ പിന്നിലെ നിഗൂഢ ഉദ്ദേശം. അനോണിമസിനെ പ്രതിനിധീകരിക്കുന്ന ഒരു വെബ്സൈറ്റോ ചാനലോ ഇല്ലെന്ന് ഓർക്കുക.അത്തരം മാധ്യമങ്ങൾ ശ്രദ്ധയിൽ പെട്ടത് ഉടനെ അത് റിപ്പോർട്ട് ചെയ്യുക. എന്തെന്നാൽ ഇത്തരം ആളുകൾ അനോണിമസ് എന്ന പേര് കടമെടുത്ത് ക്ലിക്ക്ബായിറ്റ് അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടകരമായ തന്ത്രങ്ങളിലൂടെ വ്യക്തിഗത നേട്ടത്തിന് ശ്രമിക്കുന്നവരാണ്. അനോണിമസ് എന്ന പേരിൽ വരുന്ന ഒരു പ്രവൃത്തിയിൽ നിന്നും ഒരു യഥാർത്ഥ അനോൻ ലാഭമുണ്ടാക്കുന്നില്ല എന്നതാണ് സത്യം. പക്ഷെ ഒരു അനോൻ പറയാനുള്ളത് പറയും. അതിൽ പ്രഹസനം ഉണ്ടാകില്ല എന്നതാണ് സത്യം.
നിങ്ങൾ ഒരിക്കലും ഒരു . അനോണിമസ് പോലെ ചിന്തിക്കാൻ അനോണിമസ് ആഗ്രഹിക്കുന്നില്ല. പക്ഷെ നിങ്ങൾ സ്വയം ചിന്തിക്കാൻ അനോണിമസ് ആഗ്രഹിക്കുന്നു. നിങ്ങൾക്ക് അനോണിമസ് അകാൻ ആഗ്രഹമുണ്ടെങ്കിൽ ചെയ്യേണ്ടത് ഒന്നുമാത്രം. ഒരു മുഖംമൂടി വെയ്ക്കുക - സത്യം പറയുക. നിങ്ങൾ അനോണിമസ് എന്ന ആശയത്തിന്റെ ഭാഗമായി. ഐ.എസ്.എസ് എന്ന തീവ്രവാദ സംഘടനയ്ക്കെതിരെ ശക്തമായ സൈബർ ആക്രമണം അഴിച്ചുവിട്ടത്തിൽ നിന്നും മനസ്സിലാക്കാം..ഒരു യഥാർഥ അനോണിന്റെ ലക്ഷ്യം.