ഡാനിഷ് നവീകരണ പണ്‌ഡിതയും സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രഥമപ്രവർത്തകയുമായിരുന്നു അന്ന കിർസ്റ്റൈൻ "ആനെസ്റ്റൈൻ" മാർഗരത് ബേയർ (4 മെയ് 1795 - 9 ഓഗസ്റ്റ് 1884)[1]

അനെസ്റ്റൈൻ ബേയർ
ജനനംഅന്ന കിർസ്റ്റൈൻ മാർഗരത് ബേയർ
(1795-05-04)4 മേയ് 1795
മരണം9 ഓഗസ്റ്റ് 1884(1884-08-09) (പ്രായം 89)
Main interestsസ്ത്രീ വിദ്യാഭ്യാസം

ആദ്യകാലജീവിതംതിരുത്തുക

അവരുടെ മാതാപിതാക്കൾ പഞ്ചസാര ഫാക്ടറി ഉടമ ഹാൻസ് പെട്രി ബെയർ (ca. 1747-1806), എലിസബത്ത് സ്മിത്ത് ആരി (* ca. 1763) എന്നിവരായിരുന്നു. 1791-ൽ ഡെട്രെസ്‌കോലെനിലാണ് ബേയർ വിദ്യാഭ്യാസം നേടിയത്. പ്രായപൂർത്തിയായപ്പോൾ അതേ സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെട്ട അവർ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ പ്രായോഗികമാക്കാൻ ഉത്സുകയായിരുന്നു. എന്നിരുന്നാലും, അക്കാലത്ത്, സ്ത്രീകൾക്ക് സ്വയം വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ വളരെ പരിമിതമായിരുന്നു. മാത്രമല്ല അവർക്ക് തുറന്ന പഠന സ്ഥാപനങ്ങൾ പ്രധാനമായും കോപ്പൻഹേഗന്റെ തലസ്ഥാനത്തു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡെൻമാർക്കിലെ മിക്ക വനിതാ അധ്യാപകരെയും ഗൃഹാദ്ധ്യാപികയായി നിയമിച്ചിരുന്നു.[1][2]

കരിയർതിരുത്തുക

1845-ൽ, ഒരു പ്രൊഫഷണൽ അധ്യാപകനിൽ നിന്ന് ആവശ്യപ്പെടുന്ന ഔപചാരിക കഴിവ് സംബന്ധിച്ച് ഒരു പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഈ പുതിയ നിയമം നിയന്ത്രിക്കുന്നതിനായി ഒരു വിദ്യാഭ്യാസ അതോറിറ്റിയെ ചുമതലപ്പെടുത്തി. ഈ സമയത്ത്, ഡെൻമാർക്കിലെ മിക്ക സ്വകാര്യ അദ്ധ്യാപകരും സ്ത്രീകളായിരുന്നു. പക്ഷേ അവർക്ക് ഔപചാരിക വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. കാരണം പെൺകുട്ടികൾക്കായി തുറന്ന സ്കൂളുകൾ കുറവായിരുന്നു. കൂടാതെ മുതിർന്ന സ്ത്രീകൾക്ക് അക്കാദമിക് സ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ലായിരുന്നു.

അവലംബംതിരുത്തുക

  1. 1.0 1.1 "Anna Kirstine Margrethe Beyer". Dansk Kvindebiografisk Leksikon. ശേഖരിച്ചത് November 1, 2019.
  2. "Døtreskolen i København af 1791". starbas.net. ശേഖരിച്ചത് November 1, 2019.

മറ്റ് ഉറവിടങ്ങൾതിരുത്തുക

  • ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=അനെസ്റ്റൈൻ_ബേയർ&oldid=3536190" എന്ന താളിൽനിന്ന് ശേഖരിച്ചത്