അനുരാധപുര കൂട്ടക്കൊല
1985 മേയ് പതിനാലിനു തമിഴീഴ വിടുതലൈപ്പുലികളുടെ നേതൃത്വത്തിലുള്ള സംഘം അനുരാധപുര എന്ന ഗ്രാമത്തിൽ സിംഹള പൗരന്മാരെ കൂട്ടത്തോടെ വധിക്കുകയുണ്ടായി. ഇത് അനുരാധപുര കൂട്ടക്കൊല എന്നറിയപ്പെടുന്നു
അനുരാധപുര കൂട്ടക്കൊല | |
---|---|
സ്ഥലം | അനുരാധപുര, ശ്രീലങ്ക |
തീയതി | 1985 മേയ് 14 |
ആക്രമണത്തിന്റെ തരം | കൂട്ടക്കൊല |
ആയുധങ്ങൾ | തോക്കുകൾ |
മരിച്ചവർ | 146 സിംഹള പൗരന്മാർ |
ആക്രമണം നടത്തിയത് | എൽ.ടി.ടി.ഇ |
കൂട്ടക്കൊല
തിരുത്തുക1985 മേയ് പതിനാലിനു തട്ടിയെടുത്ത ഒരു യാത്രാ ബസ്സുമായി തമിഴ് പുലികൾ അനുരാധപുര ഗ്രാമത്തിലേക്കു പ്രവേശിച്ചു. അവിടെ ബസ്സ് സ്റ്റേഷനിൽ നിന്നിരുന്ന ജനങ്ങളുടെ നേർക്ക് യന്ത്രത്തോക്കുകളുപയോഗിച്ച് തുരുതുരാ നിറയൊഴിച്ചു. അതിനുശേഷം, തൊട്ടടുത്ത ബുദ്ധാശ്രമത്തിലേക്കു പോയ തീവ്രവാദികൾ അവിടെ പ്രാർത്ഥനയിലായിരുന്ന ബുദ്ധഭിക്ഷുക്കളുടെ നേരെയും വെടിയുതിർത്തു.[1] വിൽപാട്ടു ദേശീയോദ്യാനത്തിലേക്കു കടന്ന അക്രമികൾ, അവിടെയുണ്ടായിരുന്ന 18 സിംഹള പൗരന്മാരേയും വധിച്ചു. സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും ഉൾപ്പെടെ 146 പേരെ തമിഴ് പുലികൾ അനുരാധപുര സംഭവത്തിൽ കൊലപ്പെടുത്തി.[2]
കൂടുതൽ വായനക്ക്
തിരുത്തുക- Rohan Gunaratna|Gunaratna, Rohan] (1998). Sri Lanka's Ethnic Crisis and National Security, Colombo: South Asian Network on Conflict Research. ISBN 955-8093-00-9
- Rohan Gunaratna|Gunaratna, Rohan. (October 1, 1987). War and Peace in Sri Lanka: With a Post-Accord Report From Jaffna, Sri Lanka: Institute of Fundamental Studies. ISBN 955-8093-00-9
- Gunasekara, S.L. (November 4, 2003). The Wages of Sin, ISBN 955-8552-01-1
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Sri Lanka Tamil Terror Blood flows at a Buddhist shrine". Time. 1985-05-27. Archived from the original on 2016-08-24. Retrieved 2016-08-24.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "From Anuradhapura to Anuradhapura". The Hindu. 2006-06-17. Archived from the original on 2016-08-24. Retrieved 2016-08-24.
{{cite news}}
: CS1 maint: bot: original URL status unknown (link)