അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം
സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രചണവും സമൂഹ പുരോഗതിക്ക് ആവശ്യമായ സ്വതന്ത്ര സാങ്കേതികവിദ്യകളുടെ പ്രോത്സാഹനവും ലക്ഷ്യം വെച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന സംഘമാണ് അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം (Appropriate Technology Promotion Society - ATPS). 2001 മുതൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വികസിപ്പിക്കലിലും പ്രചരണത്തിലും സജീവമായി ഈ സംഘം പ്രവർത്തിച്ചു വരുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയർ പദ്ധതികൾ ആവിഷ്കരിക്കാൻ എ.ടി.പി.എസ്സിന്റെ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. എ.ടി.പി.എസ്സ് ഫ്രീ സോഫ്റ്റ്‍വെയർ മൂവ്മെന്റെ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗമാണ്.