അനീസ് കെ. മാപ്പിള

(അനീസ് മാപ്പിള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ ഡോക്യുമെന്ററി സംവിധായകനാണ് അനീസ് കെ. മാപ്പിള. അദ്ദേഹം സംവിധാനം ചെയ്ത സ്ലേവ് ജനസിസ് എന്ന ചിത്രത്തിന് 2018 ൽ 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നരവംശ ശാസ്ത്ര ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ചു.

അനീസ് കെ. മാപ്പിള
ജനനം
മുട്ടിൽ, വയനാട്
തൊഴിൽഡൊക്യുമെന്ററി സംവിധായകൻ
പുരസ്കാരങ്ങൾമികച്ച നരവംശ ശാസ്ത്ര ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

ജീവിതരേഖ

തിരുത്തുക

കേരളത്തിലെ വയനാട് ജില്ലയിലെ മുട്ടിൽ പഞ്ചായത്തിലെ പരിയാരം സ്വദേശിയാണ് അനീസ് കെ മാപ്പിള.[1] അദ്ദേഹം കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ പിജിയും കരസ്ഥമാക്കിയിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • സ്ലേവ് ജനസിസ് എന്ന ചിത്രത്തിന് 2018 ൽ 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നരവംശ ശാസ്ത്ര ഡോക്യുമെന്ററിക്കുള്ള പുരസ്കാരം[2]
  • മിയാ കുൽപ എന്ന ആദ്യ ഹ്രസ്വ സിനിമക്ക് 2006 ൽ മികച്ച ഹ്രസ്വ സിനിമയ്ക്കുള്ള അല അവാർഡ്[1]
  1. 1.0 1.1 1.2 "വയനാട്ടിൽ നിന്നൊരു ദേശീയപുരസ്കാരം". ManoramaOnline.
  2. "The song of the Paniyars". The Hindu.
"https://ml.wikipedia.org/w/index.php?title=അനീസ്_കെ._മാപ്പിള&oldid=3751048" എന്ന താളിൽനിന്ന് ശേഖരിച്ചത്