അനീറ്റ എക്ബർഗ്

സ്വീഡിഷ് അഭിനേതാവ്

സ്വീഡനിൽ നിന്നുള്ള ഒരു അഭിനേത്രിയും, മോഡലുമായിരുന്നു കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് എന്ന അനീറ്റ എക്ബർഗ് (29 സെപ്റ്റംബർ 1931 – 11 ജനുവരി 2015).[1] ലാ ഡോൾഫ് വിറ്റ എന്ന ഫെഡറികോ ഫെല്ലിനിയുടെ ചലച്ചിത്രത്തിലൂടെയാണ് അനീറ്റ സിനിമാരംഗത്ത് പ്രശസ്തയായത്.

അനീറ്റ എക്ബർഗ്
1965 ൽ എടുത്ത ചിത്രം
ജനനം
കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ്

(1931-09-29)29 സെപ്റ്റംബർ 1931
മാൽമോ, സ്വീഡൻ
മരണം11 ജനുവരി 2015(2015-01-11) (പ്രായം 83)
റോക്കാ-ഡി-പാപ, ഇറ്റലി
ദേശീയതസ്വീഡൻ-ഇറ്റാലിയൻ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം1953–2002
ജീവിതപങ്കാളി(കൾ)
ആന്റണി സ്റ്റീൽ
(m. 1956⁠–⁠1959)

റിക്വാൻ നട്ടർ
(m. 1963⁠–⁠1975)

സ്വീഡനിലാണ് അനീറ്റ ജനിച്ചത്. 1951 ൽ സ്വീഡൻ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ മോഹവുമായി അമേരിക്കയിലെത്തിയ ഇവർ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഹോളിവുഡിലെ മാദകനടിയായി മാറി. ലാ ഡോൾഫ് വിറ്റ എന്ന സിനിമയിൽ റോമിലെ ട്രിവി ജലധാരയിൽ പകുതിമറച്ച മാറിടവുമായുള്ള അനീറ്റയുടെ ദൃശ്യം വളരെ പ്രശസ്തമാണ്. [2] 2015 ജനുവരി 11 ന് രോഗപീഡകളാൽ അനീറ്റ തന്റെ 83ആമത്തെ വയസ്സിൽ അന്തരിച്ചു.

  1. "ലോകസിനിമയിലെ രതിദേവത അനീറ്റ എക്ബർഗ് അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 2015-01-12. Archived from the original on 2015-01-11. Retrieved 2015-01-12.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "ലാ ഡോൾസ് വിറ്റ ആക്ട്രസ്സ് അനീറ്റ എക്ബർഗ് ഡെഡ് അറ്റ് 83 ഫോളോയിങ് എ സീരീസ് ഓഫ് ഇൽനെസ്സ്". ഡെയിലിമെയിൽ. 2015-01-11. Retrieved 2015-01-12.
"https://ml.wikipedia.org/w/index.php?title=അനീറ്റ_എക്ബർഗ്&oldid=3771508" എന്ന താളിൽനിന്ന് ശേഖരിച്ചത്