അനിൽ ബോർഡിയ ഇന്ത്യയിലെ മുൻ സിവിൽ സെർവ്വീസ് ഓഫീസറും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനും ആണ്, ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത്  വലിയ സംഭാവനകൾ ചെയ്തതിനു അദ്ദേഹത്തെ ആദരിക്കുന്നു. .[1] 2010ൽ ഇന്ത്യൻ ഗവണ്മെന്റ് പത്മഭൂഷൺ നൽകി ആദരിച്ചു.[2]

അനിൽ ബോർഡിയ
ജനനം(1934-05-05)മേയ് 5, 1934
Indore, Madhya Pradesh, India
മരണംസെപ്റ്റംബർ 2, 2012(2012-09-02) (പ്രായം 78)
തൊഴിൽEducationist, social activist
പുരസ്കാരങ്ങൾPadma Bhushan
UNESCO Avicenna Gold Medal
UNESCO Fellow

ജീവചരിത്രം

തിരുത്തുക

Error: No text given for quotation (or equals sign used in the actual argument to an unnamed parameter)

അനിൽ ബോർദിയ 1934 മേയ്മാസം 5ആം തീയതി മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ചു. ഉദയപ്പൂരിലെ ഭാരതീയ വിദ്യാഭവനിൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. 1957ൽ അദ്ദേഹം ഐ എ എസ് നേടി.

അനിൽ ബോർഡിയ ഐ. എ. എസ്. ഒഫീസർ ആയിരുന്ന ഓതിമയെ ആണു വിവാഹം കഴിച്ചത്. അവർക്ക് മൈത്രി, ശ്രേയസ് എന്നീ കുട്ടികളുണ്ട്. [3] 2012 സെപ്റ്റംബർ 2നു തൻറെ 78ആം വയസ്സിൽ അന്തരിച്ചു.

സാമൂഹ്യപ്രവർത്തനം

തിരുത്തുക

1992ൽ സർക്കാർ സർവ്വീസിൽനിന്നും വിരമിച്ചശേഷം അനിൽ ബോർദിയ രാജസ്ഥാനിൽ ലോക് ജംബുഷ് എന്ന പേരിൽ യുവാക്കളായ നിരക്ഷരർക്കായി വിദ്യാഭ്യാസ പരിപാടി തുടങ്ങി. 1999 വരെ അദ്ദേഹം അതിനെ നയിച്ചു. വളരെ വിജയപ്രദമായിരുന്നു ഈ പരിപാടി. ദൂസ്ര ദഷക് എന്ന പേരിൽ തുടർന്ന് 2001ൽ അദ്ദേഹം മറ്റൊരു പരിപാടി കൂടി ആരംഭിച്ചു. സാക്ഷരരായവർക്കു തുടർവിദ്യാഭ്യാസം നൽകാനായിരുന്നു ഇതു തുടങ്ങിയത്.

അദ്ദേഹം വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായുള്ള കമ്മറ്റിയുടെ തലവനായി. പ്രാഥമികവിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള സർക്കാർ പരിപാടിയായ സർവ്വ ശിക്ഷ അഭിയാനുമായിച്ചേർന്ന് പ്രവർത്തിച്ചു.സ്ത്രീകളുടെ സമൂഹത്തിലുള്ള പദവിക്കായും പെൺകുട്ടികളുടെ പ്രാഥമികവിദ്യാഭ്യാസത്തിനായും പ്രവർത്തിച്ചു.

പ്രാധാന്യം

തിരുത്തുക

1986ലെ ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. രാജ്യത്തിൻറെ വിദ്യാഭ്യാസ രംഗത്തെ പുതുമയുള്ളതാക്കാൻ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ സഹായിച്ചു.  രാജസ്ഥാനിലും ബിഹാറിലും വിദ്യാഭ്യാസം സാർവത്രികമാക്കാൻ അദ്ദേഹം വളരെ പ്രയത്നിച്ചു. സാമൂഹ്യപങ്കാളിത്തവും സാഹിക സ്രോതസ്സുകളും വഴി അരികുപറ്റിയ ജനതകളേയും സ്ത്രീകളേയും ശാക്തീകരിക്കാൻ അദ്ദേഹം പരിശ്രമിച്ചു. സൂക്ഷ്മ രൂപകല്പനയുടെയും ധനാഭിപ്രായരൂപീകരണത്തിൻറേയും വിദഗ്ദ്ധനായിരുന്നു അദ്ദേഹം.[4]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക

അനിൽ ബോർദിയ 2010ൽ തൻറെ സ്റ്റീഫൻ കോളജിലെ അദ്ധ്യാപകനായ പ്രൊഫസ്സർ മൊഹമ്മദ് അമീനിനൊപ്പം പദ്മഭൂഷൺ നേടി. .

  • പദ്മഭൂഷൻ – 2010
  • യുനെസ്കോ അവിസെന്ന ഗോൾഡ് മെഡൽ– 2000[5]
  • യുനെസ്കോ ഫെലോ - ഏഷ്യാ പസിഫിക് സെൻറർ ഓഫ് എജ്യൂക്കേഷണൽ ഇന്നവേഷൻ ഫോർ ഡവലപ്മെൻറ്, ബാങ്കോക്ക്
  • Anil Bordia; J. R. Kidd; J. A. Draper (1973). Adult education in India. A book of readings. Mumbai: Nachiketa Publications. ASIN B000WH3VIY.
  • G. Carron; A. Bordia (1985). Issues in planning and implementing national literacy programmes. Paris: Unesco, International Institute for Educational Planning. pp. 385. ISBN 9280311182. {{cite book}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  • Anil Bordia (1982). Training of local-level administrative personnel in national literacy programmes: Methodological report of a training workshop held at Nazareth, Ethiopia, 20–30 November 1981. Unesco, International Institute for Educational Planning. p. 72. ASIN B0007BGLU0.
  • A. Bordia (1982). Planning and administration of national literacy programmes : the Indian experience. Paris: Unesco, International Institute for Educational Planning. p. 83. ASIN B0006EFWB2.
  • A. Bordia (Ed) (1981). Adult education for Zimbabwe (IIEP seminar paper). Paris: Unesco, International Institute for Educational Planning. p. 32. ASIN B0007C59RU.
  1. "Eminent educationist, activist, former civil servant Anil Bordia passes away". The Hindu. Chennai. 4 September 2006. Retrieved 31 December 2015. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  2. Ministry of Home Affairs (25 January 2010). "This Year's Padma Awards announced". New Delhi: Press Information Bureau, Government of India. Retrieved 31 December 2015.
  3. "Noted academician Anil Bordia passes away". Business Standard. Business Standard Private Limited. 3 September 2012. Retrieved 31 December 2015. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  4. Kishore, Dr. Lalit (3 September 2013). "Jaipur remembers noted educationist and activist Anil Bordia on his first death anniversary". merinews. Archived from the original on 2014-08-10. Retrieved 31 December 2015.
  5. "Unesco Medal". Retrieved 8 August 2014.
"https://ml.wikipedia.org/w/index.php?title=അനിൽ_ബോർഡിയ&oldid=3778759" എന്ന താളിൽനിന്ന് ശേഖരിച്ചത്