അനീറ്റ എക്ബർഗ്
സ്വീഡിഷ് അഭിനേതാവ്
(അനിറ്റ എക്ബെർഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വീഡനിൽ നിന്നുള്ള ഒരു അഭിനേത്രിയും, മോഡലുമായിരുന്നു കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് എന്ന അനീറ്റ എക്ബർഗ് (29 സെപ്റ്റംബർ 1931 – 11 ജനുവരി 2015).[1] ലാ ഡോൾഫ് വിറ്റ എന്ന ഫെഡറികോ ഫെല്ലിനിയുടെ ചലച്ചിത്രത്തിലൂടെയാണ് അനീറ്റ സിനിമാരംഗത്ത് പ്രശസ്തയായത്.
അനീറ്റ എക്ബർഗ് | |
---|---|
ജനനം | കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് 29 സെപ്റ്റംബർ 1931 മാൽമോ, സ്വീഡൻ |
മരണം | 11 ജനുവരി 2015 റോക്കാ-ഡി-പാപ, ഇറ്റലി | (പ്രായം 83)
ദേശീയത | സ്വീഡൻ-ഇറ്റാലിയൻ |
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവ കാലം | 1953–2002 |
ജീവിതപങ്കാളി(കൾ) | ആന്റണി സ്റ്റീൽ (m. 1956–1959)റിക്വാൻ നട്ടർ (m. 1963–1975) |
സ്വീഡനിലാണ് അനീറ്റ ജനിച്ചത്. 1951 ൽ സ്വീഡൻ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ മോഹവുമായി അമേരിക്കയിലെത്തിയ ഇവർ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഹോളിവുഡിലെ മാദകനടിയായി മാറി. ലാ ഡോൾഫ് വിറ്റ എന്ന സിനിമയിൽ റോമിലെ ട്രിവി ജലധാരയിൽ പകുതിമറച്ച മാറിടവുമായുള്ള അനീറ്റയുടെ ദൃശ്യം വളരെ പ്രശസ്തമാണ്. [2] 2015 ജനുവരി 11 ന് രോഗപീഡകളാൽ അനീറ്റ തന്റെ 83ആമത്തെ വയസ്സിൽ അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "ലോകസിനിമയിലെ രതിദേവത അനീറ്റ എക്ബർഗ് അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 2015-01-12. Archived from the original on 2015-01-11. Retrieved 2015-01-12.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ലാ ഡോൾസ് വിറ്റ ആക്ട്രസ്സ് അനീറ്റ എക്ബർഗ് ഡെഡ് അറ്റ് 83 ഫോളോയിങ് എ സീരീസ് ഓഫ് ഇൽനെസ്സ്". ഡെയിലിമെയിൽ. 2015-01-11. Retrieved 2015-01-12.