അനിറ്റാ ബോസ്
അനീറ്റ ബോസ് പ്ഫാഫ് (29 നവംബർ 1942 ന് വിയന്നയിൽ ജനിച്ചു) ഒരു ജർമ്മൻ സാമ്പത്തിക വിദഗ്‌ദ്ധയും യൂണിവേഴ്സിറ്റി ഓഫ് ഔഗ്സ്ബർഗ്ഗിലെ മുൻ പ്രൊഫസറും ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രവർത്തകയുമാണ്. സുഭാഷ് ചന്ദ്രബോസിൻറെയും എമിലീ ഷെങ്കലിന്റെയും മകൾ ആയിരിന്നു അനീറ്റ.[1]
Anita Bose Pfaff | |
---|---|
ജനനം | Anita Schenkl 29 നവംബർ 1942 |
ജീവിതപങ്കാളി(കൾ) | Martin Pfaff |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) |
ജീവിതരേഖ
തിരുത്തുകഅനിതാ പ്ഫാഫ്, എമിലിയുടെയും സുഭാഷ് ചന്ദ്രബോസിൻറെയും ഏക മകളായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ജപ്പാൻറെ സഹായത്തോടുകൂടി ഒരു സായുധ സമര നടത്തുവാനുള്ള യജ്ഞത്തിനായി എമിലിയെയും അനിതയെയും യൂറോപ്പിൽവിട്ട് ബോസ് തെക്കുകിഴക്കൻ ഏഷ്യയിലേയ്ക്ക് നീങ്ങിയിരുന്നു. അക്കാലത്ത് അനിതയ്ക്ക് 4 മാസം പ്രായമേ ഉണ്ടായിരുന്നുള്ളു. പ്ഫാഫ് വളർന്നത് അമ്മയുടെയും മുത്തശ്ശിയുടെയും കൂടെയാണ്. യുദ്ധാനന്തരം അനിതയുടെ അമ്മ ഒരു ട്രങ്ക് ഓഫീസിൽ താൽക്കാലിക ജോലി ചെയ്തുവരികയായിരുന്നു. ജനനസമയത്ത് അനിതയ്ക്ക് അവരുടെ പിതാവിൻറെ കുടുംബപ്പേരു നൽകിയിരുന്നില്ല. അനിത ഷെങ്കൽ എന്ന പേരിലാണ് അവർ വളർന്നത്.
അനീറ്റ പ്ഫാഫ് യൂണിവേഴ്സിറ്റ് ഓഫ് ഔഗ്സ്ബർഗ്ഗിൽ സാമ്പത്തികശാസ്ത്രവിഭാത്തിലെ പ്രൊഫസറായിരുന്നു.
വിവാഹവും കുടുംബവും
തിരുത്തുകപ്ഫാഫ് ജർമ്മനിയിലെ മുൻ പാർലമെൻറ് അംഗമായിരുന്ന പ്രൊഫസർ മാർട്ടിൻ പ്ഫാഫിനെയാണ് വിവാഹം കഴിച്ചത്. അവർക്ക് പീറ്റർ അരുൺ, തോമസ് കൃഷ്ണ, മായ കരിന എന്നിങ്ങനെ മൂന്നു കുട്ടികളാണുള്ളത്.
അവലംബങ്ങൾ
തിരുത്തുകസിറ്റേഷനുകൾ =
തിരുത്തുക- Bose, Sarmila (2005), "Love in the Time of War: Subhas Chandra Bose's Journeys to Nazi Germany (1941) and towards the Soviet Union (1945)", Economic and Political Weekly, 40 (3): 249–256, JSTOR 4416082
- Bose, Sugata (2011), His Majesty's Opponent: Subhas Chandra Bose and India's Struggle against Empire, Harvard University Press, ISBN 978-0-674-04754-9, retrieved 22 September 2013
- Gordon, Leonard A. (1990), Brothers against the Raj: a biography of Indian nationalists Sarat and Subhas Chandra Bose, Columbia University Press, ISBN 978-0-231-07442-1, retrieved 17 November 2013
- Hayes, Romain (2011), Subhas Chandra Bose in Nazi Germany: Politics, Intelligence and Propaganda 1941-1943, Oxford University Press, ISBN 978-0-19-932739-3, retrieved 22 September 2013