അനാഹിത് (അർമേനിയൻ: Անահիտ) അർമേനിയൻ പുരാണത്തിലെ ഫലഭൂയിഷ്ഠതയുടെയും രോഗശാന്തിയുടെയും ജ്ഞാനത്തിന്റെയും ജലത്തിന്റെയും ദേവതയായിരുന്നു.[1] ആദ്യകാലങ്ങളിൽ അവൾ യുദ്ധ ദേവതയായിരുന്നു. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ അരമാസ്ദിൻ എന്ന ദേവനൊപ്പം അർമേനിയയിലെ ഒരു പ്രധാന ദേവതയായിരുന്നു അവൾ.[2] അർമേനിയൻ ദേവതയായ അനാഹിത് സമാനമായ ഇറാനിയൻ ദേവതയായ അനാഹിതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മെഡിയൻ അധിനിവേശകാലത്തോ അല്ലെങ്കിൽ അക്കീമെനിഡ് കാലഘട്ടത്തിന്റെ തുടക്കത്തിലോ ഇറാനികളിൽനിന്ന് കടമെടുത്ത അനാഹിതിന്റെ ആരാധന അർമേനിയയിൽ പരമപ്രധാനമായിരുന്നു. അർടാക്സിയസ് I അനാഹിതിന്റെ നിരവധി പ്രതിമകൾ സ്ഥാപിക്കുകയും തൻറെ ജനങ്ങൾക്കിടയിൽ അവയെ ആരാധിക്കുന്നതിനുള്ള ഉത്തരവുകൾ പ്രഖ്യാപിക്കുകയും ചെയ്തു.[3]

അനാഹിത്
Maternity, fertility
വെങ്കല ശിരസിന്റെ വാർപ്പ് രൂപം (ബിസി ഒന്നാം നൂറ്റാണ്ടിലേത്), യഥാർത്ഥ വലിപ്പത്തേക്കാൾ വലുത്, ഒരിക്കൽ ഒരു പൂർണ്ണ പ്രതിമയുടെ ഭാഗമായിരുന്നത്. 19-ാം നൂറ്റാണ്ടിൽ അർമേനിയൻ ജില്ലയായ എരെസ്/യെർസ്ൻകയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സത്താലയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തി. ഇത് സാധാരണയായി അനാഹിത് അല്ലെങ്കിൽ അഫ്രോഡൈറ്റിനെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
മാതാപിതാക്കൾAramazd
Aphrodite or Artemis
Diana
  1. Agop Jack Hacikyan; Gabriel Basmajian; Edward S. Franchuk; Nourhan Ouzounian (2000). The heritage of Armenian literature. Wayne State University Press. p. 67. ISBN 978-0814328156. Retrieved 2016-10-18.
  2. Hastings, James (2001). Encyclopaedia of Religion and Ethics: Algonquins-Art. Elibron Classics. p. 797. ISBN 978-1-4021-9433-7. Retrieved 2010-12-19.
  3. Boyce 1983, പുറം. 1003.
"https://ml.wikipedia.org/w/index.php?title=അനാഹിത്&oldid=3688068" എന്ന താളിൽനിന്ന് ശേഖരിച്ചത്