അനവിൽഹാനാസ് ദേശീയോദ്യാനം
അനവിൽഹാനാസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional de Anavilhanas) ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തെ റിയോ നീഗ്രോ നദിയിലുള്ള ബൃഹത്തായ ഒരു നദീ ദ്വീപസമൂഹം ഉൾക്കൊള്ളുന്ന ദേശീയോദ്യാനമാണ്. ഇതൊരു ലോക പൈതൃക സ്ഥാനത്തിൻറെ ഭാഗവും കൂടിയാണ്.
Anavilhanas National Park | |
---|---|
Parque Nacional de Anavilhanas | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Manaus |
Coordinates | 2°23′41″S 60°55′14″W / 2.39472°S 60.92056°W |
Area | 350,470 ഹെക്ടർ (866,000 ഏക്കർ) |
Designation | National park |
Created | 6 February 1981 |
സ്ഥാനം
തിരുത്തുകഈ ദേശീയോദ്യാനം മനൌസ്, നോവോ എയ്റാവോ എന്നീ മുനിസിപ്പാലിറ്റികളുടെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.[1] ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷൻ ആണ് ഇതിൻറ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[2] ദേശീയോദ്യാനത്തിൻറെ നദീഭാഗത്തിലെ 60 ശതമാനത്തോളം ഭാഗത്ത് 400 ൽ അധികം ദ്വീപുകൾ സ്ഥിതിചെയ്യുന്നു. ഇത് ഏകദേശം 130 കിലോമീറ്റർ (81 മൈൽ) നീളത്തിലും ശരാശരി 20 കിലോമീറ്റർ (12 മൈൽ) വീതിയിലുമായി ആകെ 350,470 ഹെക്ടർ(866,000 ഏക്കർ) പ്രദേശത്തു വ്യാപിച്ചുകിടക്കുന്നു.[1] ദേശീയോദ്യാനത്തിൻറെ വടക്കും കിഴക്കും ദിക്കുകളിലായി 611,008 ഹെക്ടർ (1,509,830 ഏക്കർ) വിസ്തൃതിയുള്ളതും 1995 ൽ രൂപീകരിക്കപ്പെട്ടതും സ്ഥായിയാതുമായ റിയോ നീഗ്രോയുടെ ഇടതു കരയിലെ പരിസ്ഥിതി സംരക്ഷണ പ്രദേശമാണ്. ഉദ്യാനത്തിൻറെ നദീഭാഗം റിയോ നീഗ്രോയുടെ പടിഞ്ഞാറേ തീരം വരെ വ്യാപിച്ചുകിടക്കുന്നു. ഇത് പ്രധാനമായും റിയോ നീഗ്രോ റൈറ്റ് ബാങ്ക് പരിസ്ഥിതി സംരക്ഷണ മേഖലയും റിയോ നീഗ്രോ സുസ്ഥിര വികസന റിസർവ്വുമാണ്.[3]ദേശീയോദ്യാത്തിലെ ഭൂപ്രദേശം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 50 മുതൽ 150 വരെ മീറ്റർ (160 മുതൽ 490 അടി വരെ) വരെ ഉയരത്തിലാണ്. ഈ പ്രദേശത്തെ ശരാശരി വാർഷിക മഴ 2,100 മില്ലിമീറ്റർ (83 ഇഞ്ച്) ആണ്. താപനില 23 മുതൽ 34 ° C വരെയാണ് (73 മുതൽ 93 ° F വരെ). വൈവിധ്യമാർന്ന വനപ്രദേശങ്ങളും, നദി, തടാക ആവാസവ്യവസ്ഥ എന്നിവയുൾപ്പെട്ടതുമാണ് ഈ ദേശീയോദ്യാനം.[1]
അവലംബം
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള അനവിൽഹാനാസ് ദേശീയോദ്യാനം യാത്രാ സഹായി