അനന്ത് ജോഷി
മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നാഗ്പൂർ സ്വദേശിയായ ചിത്രകാരനും ഇൻസ്റ്റളേഷൻ ആർട്ടിസ്റ്റുമാണ് അനന്ത് ജോഷി(ജനനം : 23 സെപ്റ്റംബർ 1969).
ജീവിതരേഖ
തിരുത്തുകമുംബൈ ജെ.ജെ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി. ആംസ്റ്റർഡാമിൽ രണ്ടു വർഷക്കാലം സിറാമിക് നിർമ്മിത ഇൻസ്റ്റളേഷൻ നിർമ്മിക്കുന്നതിൽ പരിശീലനം നേടി. 2004 ൽ പ്രിക്സ് ഡി റോം സേകോളർഷിപ്പ് നേടി.
പ്രദർശനങ്ങൾ
തിരുത്തുകകൊച്ചി മുസിരിസ് ബിനാലെയിൽ
തിരുത്തുകകൊച്ചി മുസിരിസ് ബിനാലെയിൽ ‘ത്രീ സിംപിൾ സ്റ്റെപ്പ്സ്’എന്ന ഇൻസ്റ്റലേഷനാണ് അവതരിപ്പിച്ചത്.[1] പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, പെർഫ്യൂം, കൊതുക് നാശിനി യന്ത്രം,തടി, മഞ്ഞ, ചുവപ്പ് റെഡ് ഓക്സൈഡുകൾ എന്നിവ ഉപയോഗിച്ചാണ് ഈ ഇൻസ്റ്റളേഷൻ ഒരുക്കിയിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Anant Joshi". kochimuzirisbiennale. Archived from the original on 2013-06-22. Retrieved 10 ജനുവരി 2013.