അനധികൃത കുടിയേറ്റക്കാർ (ഇന്ത്യയിൽ)
1955ലെ പൗരത്വ നിയമപ്രകാരം രാജ്യത്തു ജനിക്കുന്നവരും ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ജനിക്കുന്നവരും 11 വർഷമായി രാജ്യത്തു സ്ഥിരതാമസക്കാരായ വിദേശികളും പൗരത്വത്തിന് അർഹരാണ്. ഈ നിയമത്തിന്റെ 2 (1) ബി സെക്ഷനിലാണ് അനധികൃത കുടിയേറ്റക്കാരെ നിർവ്വചിച്ചിരിക്കുന്നത്. [1]
നിർവ്വചനം
തിരുത്തുകനിയമസാധുതയുള്ള പാസ്പോർട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാത്തവരും പാസ്പോർട്ടും യാത്രാരേഖകളും അനുവദിക്കുന്ന സമയം കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുന്നവരും അനധികൃത കുടിയേറ്റക്കാരായിരിക്കും എന്നാണ് നിർവ്വചനം. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും നിയമം അനുശാസിക്കുന്നു. [2]