അദ്ലജ് പടിക്കിണർ (ഗുജറാത്തി: અડાલજની વાવ, Fijian Hindustani: अडालज बावड़ी or Fijian Hindustani: अडालज बावली, മറാഠി: अडालज बारव) എന്നും  രുദാ ബായ് പടിക്കിണർ എന്നും അറിയപ്പെടുന്ന ഈ പടിക്കിണർ ഇന്ത്യയിൽ  ഗുജറാത്ത് സംസ്ഥാനത്ത് ഗാന്ധിനഗർ ജില്ലയിലെ അഹമ്മദാബാദ്   നഗരത്തിനടുത്തുള്ള അദ്ലജ് ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. വാഗേല രാജവംശത്തിലെ  റാണാ വീർ സിംഹ് 1498 ൽ പണിത ഈ പടിക്കിണർ ഇന്ത്യൻ വാസ്തുകലയുടെ മനോഹരമായ ഉദാഹരണമാണ്. 

അദ്ലജ് പടിക്കിണർ
Adalaj Stepwell – An ornate well
അദലജ് പടിക്കിണർ is located in India
അദലജ് പടിക്കിണർ
Location within India
അടിസ്ഥാന വിവരങ്ങൾ
നഗരംAhmedabad
രാജ്യംIndia
നിർദ്ദേശാങ്കം23°10′01″N 72°34′49″E / 23.16691°N 72.58024°E / 23.16691; 72.58024
പദ്ധതി അവസാനിച്ച ദിവസം15th century
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിLocal
Adalaj Stepwell first floor

പടിക്കിണർ

തിരുത്തുക

മഋവാരി, ഗുജറാത്തി ഭാഷകളിൽ ജലനിരപ്പിലേക്കെത്തിക്കുന്ന എന്ന അർത്ഥത്തിൽ  വാപ്  അല്ലെങ്കിൽ വാവ് എന്നാണ് പടിക്കിണറുകളെ വിളിക്കുക. ഹിന്ദി സംസാരിക്കുന്ന മറ്റ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനെ ബഓളി, ബാവ്ഡി, ബാവ്രി, ബാവഡി എന്നൊക്കെ വിളിപ്പേരുണ്ട് .[1]

അദലജിലുള്ളതുപോലുള്ള പടിക്കിണറുകൾ വരണ്ട പ്രദേശങ്ങളിൽ ഒരുകാലത്ത് സാധാരണമായിരുന്നു.കുടിക്കാനും കഴുകാനും കുളിക്കാനും ഉള്ള വെള്ളത്തിനായി ഇത്തരം പടിക്കിണറുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്.  മതപരമായ വിശുദ്ധ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ഇടം കൂടിയായിരുന്നു ഇത്തരം കിണറുകൾ [2][3][4][5]

  1. "Architecture of the Indian Subcontinent: A Glossary". Stepwell. Indo-Arch.org. Archived from the original on 2012-03-06. Retrieved 2009-11-19.
  2. Takezawa, Suichi. "Stepwells -Cosmology of Subterranean Architecture as seen in Adalaj" (pdf). Retrieved 2009-11-18.
  3. "The Adlaj Stepwell". Gujarat Tourim. Archived from the original on 2010-01-03. Retrieved 2009-11-17.
  4. "Ancient Step-wells of India". Retrieved 2009-11-18.
  5. "Adlaj Vav - An Architectural Marvel". Archived from the original on 2011-05-20. Retrieved 2009-11-17.
"https://ml.wikipedia.org/w/index.php?title=അദലജ്_പടിക്കിണർ&oldid=3834279" എന്ന താളിൽനിന്ന് ശേഖരിച്ചത്