കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ഒരിനം നാടൻ കളി. കശുവണ്ടി വിളവെടുപ്പ് കാലത്തെ കളിയാണിത്. കക്ക് ഉപയോഗിച്ചാണു ഈ കളി കളിക്കുക.

രണ്ടോ മൂന്നോ ഇഞ്ച് വ്യാസത്തിൽ ഉരച്ച് രൂപപ്പെടുത്തി എടുത്ത കട്ടിയുള്ള മേച്ചിൽ ഓടിൻ കഷണമാണിത്.

കളി നിയമം

തിരുത്തുക

കളിയിൽ എത്ര ആൾക്കാർക്കും പങ്കെടുക്കാം. ഓരോരുത്തരും പ്രത്യേകം പ്രത്യേകം കക്ക് കരുതിയിരിക്കണം എന്നു മാത്രം. ആ കാലത്ത് കുട്ടികൾ കീശയിൽ കക്കുമായിട്ടാണു നടക്കുക. നിലത്ത് ഒരടി വ്യാസത്തിൽ ഒരു വട്ടം വരക്കും. കളിയിൽ പങ്കെടുക്കുന്നവരെല്ലം കളത്തിൽ ഓരോ കശുവണ്ടി വെക്കണം. ഏകദേശം അഞ്ചു മീറ്റർ അകലെ ഒരു വര വരച്ച് അതിന്റെ മീതെ ചവിട്ടി നിന്ന് കക്ക് കൊണ്ട് എറിഞ്ഞ് കളത്തിലെ അണ്ടി തെറിപ്പിക്കണം. . വട്ടത്തിനു വെളിയിലേക്ക് തെറിച്ചു വീഴുന്ന കശുവണ്ടിയെല്ലാം ആ കക്ക് എറിഞ്ഞയാൾക്കുള്ളതാണ്. കക്ക് വരയ്ക്ക് മുട്ടിനിന്നാൽ അയാളുടെ കളി പൊട്ടി. പുറത്ത് കക്ക് വീണവർക്ക് വട്ടത്തിൽ നിന്നുള്ള അകലത്തിനനുസരിച്ച് അവിടെ നിന്ന് കക്ക് കൊണ്ട് എറിഞ്ഞ് അണ്ടി വട്ടത്തിനു പുറത്തേക്ക് തെറിപ്പിക്കാം. തെറിപ്പിച്ചെടുക്കുന്ന അണ്ടി അയാളുടെതാണ്. ഒടുവിലത്തെ അണ്ടി അതിനു മീതെ കക്ക് എറിഞ്ഞ് കൊള്ളിക്കുന്ന ആൾക്കുള്ളതാണ്. വീണ്ടും ഈ കളി തുടരാം. വിരുതന്മാർക്കും സമർ ത്ഥന്മാർക്കും മറ്റുള്ളവരുടെ മുഴുവൻ അണ്ടിയും ചൊട്ടിയെടുക്കാനാകും. ഒരുതരം പണം വെച്ച് ചീട്ടുകളി സ്വഭാവം ഇതിനുണ്ട്.

  1. പണ്ട് പണ്ട് പാപ്പിനിശ്ശേരി-പ്രാദേശിക ചരിത്രം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് 2005
"https://ml.wikipedia.org/w/index.php?title=അണ്ടിച്ചൊട്ട്&oldid=2296062" എന്ന താളിൽനിന്ന് ശേഖരിച്ചത്