അണുകേന്ദ്രത്തിൽ ആണവകണങ്ങളെ പരസ്പരം ബന്ധിപ്പിച്ച് നിർത്തുന്ന ബലമാണ് അണുകേന്ദ്രബലം.[1] ഇത് ഒരു ഹ്രസ്വദൂര ബലവും വൈദ്യുതചാർജ്ജിൽ നിന്നും സ്വതന്ത്രവുമാണ്. അണുകേന്ദ്രബലം ഒരു ന്യൂട്രോണും പ്രോട്ടോണും തമ്മിലായാലും, ഒരു പ്രോട്ടോണും പ്രോട്ടോണും തമ്മിലായാലും തുല്യ അളവുകളുള്ളതായിരിക്കും. അതിന്റെ മൂല്യം ഗുരുത്വാകർഷണ ബലത്തിന്റെ 1037 മടങ്ങും വൈദ്യുതാകർഷണ ബലത്തിന്റെ 100 മടങ്ങും ആയിരിക്കും.

അണുകേന്ദ്രഭൗതികം
റേഡിയോ ആക്റ്റിവിറ്റി ക്ഷയം
അണുവിഘടനം
അണുസം‌യോജനം

ഉദ്ഭവം തിരുത്തുക

അണുകേന്ദ്രത്തിലെ എല്ലാ ന്യൂക്ലിയോണുകളുടെയും ഭാരം ന്യൂക്ലിയസിന്റെ ഭാരത്തെക്കാൾ കുറവായിരിക്കും. ഈ അദൃശ്യ പിണ്ഡത്തിനെ മാസ് ഡിഫക്ട് എന്നു വിളിക്കുന്നു. ന്യൂക്ലിയോണുകൾ പരസ്പരം ചേർന്നു നിൽക്കാൻ ആവശ്യമുള്ള ഊർജ്ജം മാസ് ഡിഫക്ടിൽ നിന്നും ലഭ്യമാക്കുന്നു. ന്യൂക്ലിയസ് വിഭജിക്കപ്പെടുമ്പോൾ ഈ ഊർജ്ജം പുറന്തള്ളപ്പെടുകയും, തല്പ്രവർത്തനത്തെ ന്യൂക്ലിയാർ ഫിഷൻ എന്നു വിളിക്കുകയും ചെയ്യുന്നു. ക്വാർക്കുകൾ കൊണ്ട് നിർമ്മിതമായ പദാർഥങ്ങൾ തമ്മിൽ മാത്രമേ അണുകേന്ദ്ര ബലമുണ്ടാവുകയുള്ളൂ.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അണുകേന്ദ്രബലം&oldid=2279889" എന്ന താളിൽനിന്ന് ശേഖരിച്ചത്