അഡ്രസ്സ് റെസൊല്യൂഷൻ പ്രോട്ടോകോൾ

(അഡ്രെസ്സ് റസലുഷൻ പ്രോട്ടോക്കോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഡ്രെസ്സ് റസലുഷൻ പ്രോട്ടോക്കോൾ (ARP) ഒരു കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളാണ്. ഇന്റർനെറ്റ് ലേയർ വിലാസവുമായി ബന്ധപ്പെടുത്തി ലിങ്ക് ലെയർ വിലാസം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു,  ഇത് ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ടിലെ ഒരു സുപ്രധാന പ്രവർത്തനമാണ്. ARP 1982 ൽ RFC 826 നിർവ്വചിച്ചതും ഇതിന്റെ ഇന്റർനെറ്റ് സ്റ്റാൻഡേർഡ് എസ്.ടി.ഡി 37 ഉം ആണ്

 MAC വിലാസം പോലുള്ള ഒരു ഫിസിക്കൽ വിലാസത്തിലേക്ക്  നെറ്റ്വർക്ക് വിലാസം മാപ്പുചെയ്യാൻ ARP ഉപയോഗിക്കുന്നു (ഉദാ: ഒരു IPv4 വിലാസം). IEEE 802 സ്റ്റാൻഡേർഡുകൾ, FDDI, X.25, ഫ്രെയിം റിലേ, എസിൻക്രണസ് ട്രാൻസ്ഫർ മോഡ് (ATM) എന്നിവ ഉപയോഗിചിട്ടുള്ള IPv4, Chaosnet, DECnet, Xerox PARC യൂണിവേഴ്സൽ പാക്കറ്റ് (പപ്പ്) എന്നിവ പോലുള്ള നിരവധി സംയോജിത നെറ്റ്വർക്കുകളും ഡാറ്റാ ലിങ്ക് ലേയർ സാങ്കേതികവിദ്യകളും ഉപയോഗിചാണ് ARP നടപ്പിലാക്കിയിരിക്കുന്നത്. IEEE 802.3 ലും  IEEE 802.11 ലും ഉള്ള IPv4  ആണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. 


ഇന്റർനെറ്റ് പ്രോട്ടോക്കോൾ പതിപ്പ് 6 (IPv6) നെറ്റ്വർക്കുകളിൽ, നെയ്ബർ ഡിസ്കവറി പ്രോട്ടോക്കോൾ (എൻഡിപി) ARP- യുടെ പ്രവർത്തനം നൽകുന്നു.

ഓപ്പറേറ്റിങ് സ്കോപ്പ്

തിരുത്തുക

അഡ്രെസ്സ് റസലുഷൻ പ്രോട്ടോക്കോൾ എന്നത് ഒരു ലിങ്ക് ലേയർ പ്രോട്ടോക്കോൾ വഴി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു അഭ്യർത്ഥനയുടെയും പ്രതികരണതിന്റെയും  പ്രോട്ടോക്കോൾ ആണ്. അന്തർദ്ദേശീയ നോഡുകൾക്കിടയിൽ ഒരിക്കലും കടന്നുവരാതെ ഒരു നെറ്റ് വർക്കിന്റെ പരിധിക്കുള്ളിൽ മാത്രം ആശയവിനിമയം നടത്തുന്നു. ഈ പ്രോപ്പർട്ടി ARP യെ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ടിന്റെ ലിങ്ക് പാളിയിലേയ്ക്ക്  സ്ഥാപിക്കുന്നു. OSI മാതൃകയിൽ ARP വികസിപ്പിച്ചെടുത്തിട്ടില്ലെങ്കിലും,  ഇവിടെ പലപ്പോഴും ഇത്  ലേയര് 3 ല് പറഞ്ഞിരിക്കുന്നതായി വിവരിക്കുന്നു, ഇവ Layer 2 പ്രോട്ടോക്കോളുകളാൽ ആവരണം ചെയ്തിരിക്കുന്നു.

പാക്കറ്റ് ഘടന

തിരുത്തുക

അഡ്രെസ്സ് റസലുഷൻ പ്രോട്ടോക്കോൾ ലളിതമായ സന്ദേശ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്, ഇതിൽ ഒരു അഡ്രെസ്സ് റസലുഷൻ അഭ്യർത്ഥനയോ പ്രതികരണമോ അടങ്ങിയിരിക്കും. ARP സന്ദേശത്തിന്റെ വലിപ്പം അപ്പർ ലെയറിന്റെയും, ലോവർ ലെയറിന്റെയും അഡ്രസ് സൈസിനെ ആശ്രയിച്ചിരിക്കുന്നു,ഉപയോഗത്തിലിരിക്കുന്ന നെറ്റ്വർക്കിങ് പ്രോട്ടോക്കോളിന്റെ (സാധാരണയായി IPv4) തരവും , അപ്പർ ലെയർ പ്രോട്ടോക്കോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹാർഡ്വെയർ അല്ലെങ്കിൽ വിർച്ച്വൽ ലിങ്ക് ലേയറിന്റെ തരവുമാണ് ഇതു നൽകുന്നത്.സന്ദേശ ഹെഡറുകൾ ഈ തരങ്ങളെയും,ഓരോന്നിന്റെ അഡ്രെസ്സിന്റെ വലിപ്പതെയും വ്യക്തമാക്കുന്നു. അഭ്യർത്ഥനയ്ക്കും (1) മറുപടിക്കും (2) ഉള്ള  ഓപ്പറേഷൻ കോഡിനൊടും കൂടി സന്ദേശ ഹെഡറുകൾ പൂർത്തിയാകുന്നു. പാക്കറ്റിന്റെ പേലോഡിൽ നാല് വിലാസങ്ങളാണുള്ളത്,  അതു അയയ്ക്കുന്നയാളുടേയും സ്വീകരിക്കുന്നയാളുടേയും ഹാർഡ്വെയറിന്റെയും പ്രോട്ടോക്കോളിന്റെയും വിലാസമയിരിക്കും.

ARP യുടെ പ്രധാന പാക്കറ്റ് ഘടന താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ കാണിച്ചിരിക്കുന്നു. ഇഥർനെറ്റിൽ പ്രവർത്തിയ്ക്കുന്ന IPv4 നെറ്റ്വർക്കുകൾ ഉദാഹരണമായി ഉപയൊഗിചിരിക്കുന്നു. ഈ സാഹചര്യത്തിൽ, പാക്കറ്റിൽ അയ്ക്കുന്ന ഹാർഡ്വെയർ വിലാസതിനും (SHA) ,ടാർഗെറ്റ് ഹാർഡ്വെയർ വിലാസതിനും(THA) 48-ബിറ്റ് ഫീൽഡുകളും  അയക്കുന്ന പ്രോട്ടോക്കോൾ വിലാസങ്ങൾക്കും, ടാർഗറ്റ് പ്രോട്ടോക്കോൾ വിലാസങ്ങൾക്കുമുള്ള 32-ബിറ്റ് ഫീൽഡുകളും (എസ്പിഎയും ടിപിഎയും) ഉണ്ട്. ഈ കേസിൽ ARP പാക്കറ്റ് വലിപ്പം 28 ബൈറ്റുകൾ ആണ്. ARP- യ്ക്കായുള്ള EtherType 0x0806 ആണ് (പേലോഡ് ഒരു ARP പാക്കറ്റ് ആയിരിക്കുമ്പോൾ ഇതു് എതെർനെറ്റ് ഫ്രെയിം ഹെഡ്ഡറിൽ ലഭ്യമാകുന്നു. താഴെയുള്ള PTYPE മായി ആശയക്കുഴപ്പത്തിലാകാതിരിക്കുക, ഈ പരിധിയിലുള്ള ARP പാക്കറ്റിനുള്ളിൽ ഇത് ദൃശ്യമാകുന്നു.)

ഇന്റർനെറ്റ് പ്രോട്ടോക്കോൾ (IPv4) ഓവര് ഇഥര്നെറ്റ് ARP പാക്കറ്റ്
octet ഓഫ്സെറ്റ് 0 1
0 ഹാഡ്വയർ തരം (HTYPE)
2 പ്രോട്ടോക്കോൾ  തരം (PTYPE)
4 ഹാഡ്വയർ വിലാസനീളം (HLEN) പ്രോട്ടോക്കോൾ വിലാസനീളം (PLEN)
6 ഓപ്പറേഷൻ (OPER)
8 അയച്ച ആളുടെ ഹാഡ്വയർ വിലാസം  (SHA) (ആദ്യത്തെ 2 ബൈറ്റുകൾ)
10 (അടുത്ത 2 ബൈറ്റുകൾ)
12 (കഴിഞ്ഞ 2 ബൈറ്റുകൾ)
14 അയച്ച ആളുടെ പ്രോട്ടോക്കോൾ വിലാസം (SPA) (ആദ്യത്തെ 2 ബൈറ്റുകൾ)
16 (കഴിഞ്ഞ 2 ബൈറ്റുകൾ)
18 ടാർഗെറ്റ് ഹാർഡ്വെയർ വിലാസം (THA) (ആദ്യത്തെ 2 ബൈറ്റുകൾ)
20 (അടുത്ത 2 ബൈറ്റുകൾ)
22 (കഴിഞ്ഞ 2 ബൈറ്റുകൾ)
24 ടാർഗെറ്റ് പ്രോട്ടോക്കോൾ വിലാസം (TPA) (ആദ്യത്തെ 2 ബൈറ്റുകൾ)
26 (കഴിഞ്ഞ 2 ബൈറ്റുകൾ)


 
A successful ARP spoofing attack allows an attacker to perform a man-in-the-middle attack.