അഡിസ്കോമ്പ് സൈനികസെമിനാരി
51°22′37″N 0°04′46″W / 51.37693°N 0.07947°W
ദക്ഷിണ ലണ്ടനിലെ ക്രോയ്ഡോണിൽ അഡിസ്കോമ്പ് എന്നയിടത്ത് നിലനിന്നിരുന്ന ഒരു സൈനിക അക്കാദമിയായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനി സൈനികസെമിനാരി. അഡിസ്കോമ്പ് സൈനികസെമിനാരി എന്നും അഡിസ്കോമ്പ് എന്നു മാത്രമായും അറിയപ്പെട്ടിരുന്നു. 1809-ൽ ആരംഭിക്കുകയും 1861 വരെ പ്രവർത്തിക്കുകയും ചെയ്ത ഈ അക്കാദമിയുടെ ലക്ഷ്യം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വകാര്യസേനയിൽ പ്രവർത്തിക്കുന്നതിനുള്ള സൈനികോദ്യോഗസ്ഥരെ പരിശീലിപ്പിച്ചെടുക്കുക എന്നതായിരുന്നു. 1855-ൽ ഇതിന്റെ പേര് ഈസ്റ്റ് ഇന്ത്യ കമ്പനി മിലിറ്ററി കോളേജ് എന്നും[1][2] 1858-ൽ ഈ കോളേജ് ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തതിനെത്തുടർന്ന് റോയൽ ഇന്ത്യ മിലിറ്ററി കോളേജ് എന്നും മാറ്റിയിരുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടിയുള്ള സിവിലിയൻ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള ഹെർട്ഫോഡ്ഷയറിലെ ഹൈലിബറി കോളേജ് ഇതിന്റെ സഹോദരസ്ഥാപനമായിരുന്നു.