ഗർഭാശയത്തിനുള്ളിലെ എൻഡോമെട്രിയം എന്ന കോശങ്ങൾക്ക് അസാധാരണ വളർച്ചയുണ്ടാകുന്ന അവസ്ഥയാണ് അഡിനോമയോസിസ്. ഇംഗ്ലീഷ്: Adenomyosis ഇത് കൂടുതലായും മയോമെട്രിയം എന്ന കോശങ്ങളിൽ കാണപ്പെടുന്നു.[2] ഇതിനാൽ ഗർഭാശയത്തിനു കട്ടി വെക്കുകയും എല്ലാ ആർത്തവസമയത്തും ഇവയിൽ നിന്ന് രക്ത്സ്രാവമുണ്ടാവുകയും ചെയ്യുന്നു,

Adenomyosis
Adenomyosis uteri seen during laparoscopy: soft and enlarged uterus; the blue spots represent subserous endometriosis.
സ്പെഷ്യാലിറ്റിGynecology
ആവൃത്തി20 to 35%.[1]

ഈ രോഗാവസ്ഥ 35 നും 50 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് കൂടുതലായും കണ്ടു വരുന്നത് എങ്കിലും പ്രായം കുറഞ്ഞവരിലും ഉണ്ടാവാറുണ്ട്. [3] ഇത് ബാധിച്ചവരിൽ വേദനയോടു കൂടിയ ആർത്തവം ഉണ്ടാകുന്നു. അമിതമായ രക്ത്സ്രാവം( മെനോറേജിയ) ചിലപ്പോൾ വേദനയോടൊപ്പം ഉണ്ടാകം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, പുറം വേദന മൂത്രശയത്തിനു ചൊറിച്ചിൽ എന്നിവയും ലക്ഷണങ്ങളായി കണ്ടു വരുന്നു.

സൂചനകളും ലക്ഷണങ്ങളും തിരുത്തുക

അഡിനോമയോസിസ് പലതരമുണ്ട്. തീവ്രതയും ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. പഠനങ്ങളിൽ 33% സ്ത്രീകൾക്കും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. മറ്റുള്ളവർക്കാകട്ടെ വളരെ തീവ്രവും ആരോഗ്യത്തെ സാരമായി ബാധിക്കുന്നതരത്തിലും കാണപ്പെട്ടു. സാധാരണയായി 40-5- വയസ്സിലാണ് ഇവ ആദ്യമായി സ്ത്രീകൾ അനുഭവിച്ചറിയുന്നതും പരിശോധനയ്ക്ക് വരുന്നതും .[4][5]

പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

  • അമിത ആർത്തവ രക്ത്സ്രാവം. 40-60% ശതമാനം സ്ത്രീകളിലും സാധാരണമായ ലക്ഷണമാണിത്. അനീമിയ അഥവ വിളർച്ച ഉണ്ടാവുന്ന തരത്തിൽ രക്തം നഷ്ടപ്പെടാറുണ്ട്. ചില സ്ത്രീകളിൽ തലകറക്കവും മന്ദതയും കാണപ്പെടുന്നു
  • അസാധാരണമായ രക്തസ്രാവം. ആർത്തവമല്ലാത്ത സമയത്തുണ്ടാകുന്നത്.
  • അസാധരണമായ നടുവേദന( 77%)
  • വയറ്റിലെ പേശികൾ കോച്ചിപ്പിടിക്കുന്നത്
  • വേദനയോടു കൂടിയുള്ള സംഭോഗം
  • നടത്തത്തെ ബാധിക്കുന്നു
  • മൂത്രസഞ്ചിയിൽ മർദ്ദം അനുഭവപ്പെടുന്നു
  • കാലുകൾ വലിയുന്ന പോലെ അനുഭവപ്പെടുന്നു

പരിശോധനയിൽ കാണുന്ന ലക്ഷണങ്ങൾ തിരുത്തുക

  • ഗർഭാശയ വികാസം (30%) പേരിലും വയറു നിറഞ്ഞ അവസ്ഥ/
  • ഗർഭാശയത്തിനു വേദന അനുഭവപ്പെടുക.
  • വന്ധ്യതയോ ഭാഗികമായ വന്ധ്യതയോ(11-12%) സാധാരണയിലും നേരത്തേ പ്രസവം സംഭവിക്കാനുള്ള സാധ്യത.[6] [7]

ലക്ഷണങ്ങൾക്കൊപ്പം കാണപ്പെടുന്ന മറ്റു അവസ്ഥകൾ തിരുത്തുക

  • ഊട്ടറൈൻ ഫൈബ്രോയ്‌ഡുകൾ (50%)
  • എൻഡോമെട്രിയോസിസ് (11%)
  • എൻഡോമെട്രിയൽ പോളിപ് (7%)

റഫറൻസുകൾ തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; stats എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. R, Gunther; C, Walker (2020). "Adenomyosis" (in ഇംഗ്ലീഷ്). PMID 30969690. {{cite journal}}: Cite journal requires |journal= (help)
  3. Brosens I, Gordts S, Habiba M, Benagiano G (December 2015). "Uterine Cystic Adenomyosis: A Disease of Younger Women". J Pediatr Adolesc Gynecol. 28 (6): 420–6. doi:10.1016/j.jpag.2014.05.008. PMID 26049940.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :22 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Juang, C-M; Chou, P; Yen, M-S; Twu, N-F; Horng, H-C; Hsu, W-L (2007-02-01). "Adenomyosis and risk of preterm delivery". BJOG: An International Journal of Obstetrics & Gynaecology (in ഇംഗ്ലീഷ്). 114 (2): 165–169. doi:10.1111/j.1471-0528.2006.01186.x. ISSN 1471-0528. PMID 17169011. S2CID 37765088.
  7. Maheshwari, A.; Gurunath, S.; Fatima, F.; Bhattacharya, S. (2012). "Adenomyosis and subfertility: A systematic review of prevalence, diagnosis, treatment and fertility outcomes". Human Reproduction Update. 18 (4): 374–392. doi:10.1093/humupd/dms006. PMID 22442261.
"https://ml.wikipedia.org/w/index.php?title=അഡിനോമയോസിസ്&oldid=4018710" എന്ന താളിൽനിന്ന് ശേഖരിച്ചത്