പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിന്നും ഉത്ഭവിച്ച ഒരു ആട് ജനുസ്സാണ് അട്ടപ്പാടി ബ്ലാക്ക് ആട്. ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണ്. ഇതിന് പുറമേ നീണ്ട കാലുകളും കണ്ടുവരുന്നു. പാലുൽപാദനവും ഒറ്റ പ്രസവത്തിലുള്ള കുഞ്ഞുങ്ങളും താരതമ്യേന കുറവാണെങ്കിലും രോഗപ്രതിരോധശേഷി കൂടിയ ഇനമാണ്. അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന അട്ടപ്പാടി ബ്ലാക്ക് ആടുകൾ മുഖ്യമായും ഇറച്ചിയാവശ്യത്തിനാണ് വളർത്തുന്നത്. പാലിനും മാംസത്തിനും ഔഷധഗുണം ഉണ്ടെന്നു പറയപ്പെടുന്നു. [1]

അട്ടപ്പാടി ബ്ലാക്ക് ആട്

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതായ അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.[2]

അവലംബങ്ങൾ

തിരുത്തുക
  1. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.
  2. അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ കൂടുതൽ പദ്ധതികൾ[പ്രവർത്തിക്കാത്ത കണ്ണി]