ശാരീരിക, വൈകാരിക, ദഹന വിശ്രാന്താവസ്ഥയിൽ ഉണർന്നിരിക്കുന്ന ഒരാൾക്ക് ആവശ്യമായ ഊർജ്ജത്തെയാണ് അടിസ്ഥാന ഉപാപചയ നിരക്ക് അഥവാ ബേസൽ മെറ്റബോളിക് റേറ്റ് (ബി.എം.ആർ)എന്ന് പറയുന്നത്. ജീവൻ നിലനിർത്താനാവശ്യമായ കുറഞ്ഞ ഊർജ്ജമെന്നോ ഹൃദയസ്പന്ദനം, രക്തസഞ്ചരണം, മസ്തിഷ്കപ്രവർത്തനങ്ങൾ, ശ്വസനം എന്നിവ നിലനിർത്തുവാനുള്ള ഊർജ്ജമെന്നോ ഇതിനെ വിവക്ഷിക്കാം. വിശ്രാന്ത ഉപാപചയ നിരക്ക് അടിസ്ഥാനനിരക്കിനെക്കാൾ 3% കണ്ട് ഉയർന്നിരിക്കും. ശരീരം പുറപ്പെടുവിക്കുന്ന താപം അളന്നോ ഉപയോഗിക്കുന്ന ഓക്സിജന്റേയും പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റേയും വ്യാപ്തം അളന്നോ ബി.എം.ആർ അളക്കാവുന്നതാണ്. ഗണനസൗകര്യത്തിനായി മുതിർന്ന ഒരാളുടെ ബി.എം.ആർ. 24 കിലോ കലോറി/ കിലോഗ്രാം എന്ന് സ്ഥിരമായി വച്ചിരിക്കുന്നു.

അളക്കുന്ന വിധം

തിരുത്തുക

അറ്റവാട്ടർ-ബെനഡിക്ട്-റോത്ത് അടിസ്ഥാന ഉപാപചയ ഉപകരണം ഉപയോഗിച്ചാണ് സാധാരണയായി ബി.എം.ആർ അളക്കുന്നത്. ശാരീരിക-മാനസിക വിശ്രാന്താവസഥയിലിരിക്കുന്ന ഒരാളെ 25 ഡിഗ്രി സെൽഷ്യസ് വരുന്ന അനുകൂല ഊഷ്മാവിൽ ഒരു ലോഹസലിണ്ടറിൽ നിന്നും ഓക്സിജൻ ശ്വസിപ്പിക്കുന്നു. അയാൾ നിശ്വസിക്കുന്ന കാർബൺ ഡൈ ഓക്സൈഡിനെ സോഡാ ലൈം ആഗിരണം ചെയ്യുന്നു. ആറുമിനിറ്റോളം ഇത് തുടരുന്നു. ഈ സമയത്ത് സിലിണ്ടറിലെ ഓക്സിജനെ ശ്വസിക്കേണ്ടിവരുന്നു. ഉപയോഗിച്ച ഓക്സിജന്റെ അളവാണ് ബി.എം.ആർ നിർണ്ണയത്തിനുപയോഗിക്കുന്നത്.

ബി.എം.ആർ കണക്കാക്കൽ

തിരുത്തുക

ഓക്സിജൻ ഉപഭോഗം, കലോറികമൂല്യം, ഉപരിതലവിസ്തീർണ്ണം എന്നിവയാണ് ബി.എം.ആർ നിർണ്ണയിക്കാനെടുക്കുന്നത്. ഒരു ലിറ്റർ ഓക്സിജൻ ഉപയോഗിക്കുമ്പോൾ 4.8 കിലോ കലോറി ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നു. ഇവിടെ 4.8 ആണ് ഓക്സിജന്റെ കലോറിക മൂല്യം. എങ്കിൽ 6 മിനിറ്റിൽ ഉത്പാദിപ്പിക്കപ്പെട്ട താപം 4.8 X 'Y'(Y=6 മിനിറ്റിൽ ഉപയോഗിച്ച ഓക്സിജന്റെ അളവ്) അഥവാ ഒരു ദിവസം ഉത്പാദിപ്പിക്കപ്പെട്ട താപം= 4.8Y X 10 x 24 കിലോ കലോറി എന്ന് കണക്കാക്കാം.

ബി.എം.ആറിനെ ബാധിക്കുന്ന ഘടകങ്ങൾ

തിരുത്തുക