അടവുശിഷ്ടം
അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രത്തിലെ ആശയം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു രാജ്യത്തിനു് മറ്റുരാജ്യങ്ങളിൽ നിന്നു ലഭിക്കാനുള്ളതും മറ്റുരാജ്യങ്ങൾക്കു കൊടുത്തുതീർക്കാനുള്ളതുമായ തുകകളുടെ കണക്കുകൾ വിശദമായി കാണിക്കുന്ന ഔദ്യോഗികരേഖയാണു് അടവുശിഷ്ടം അഥവാ Balance of Payment (BoP).
ഒരു രാഷ്ട്രത്തിലെ ഭരണകൂടവും ജനങ്ങളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയൊ മറ്റൊരു രാഷ്ട്രത്തിലെയോ മറ്റൊരു രാഷ്ട്രസമൂഹത്തിലെയോ ഭരണകൂടവും ജനങ്ങളും തമ്മിൽ നടക്കുന്ന സാമ്പത്തികമായ ഇടപാടുകളുടെ സ്ഥിതിവിവരക്കണക്കുകൾ സമാഹരിച്ചെടുക്കുന്നതാണ് അടവുശിഷ്ടം (BoP).