അടക്കിവലിയ സർവ്വാധികാര്യക്കാർ

ഏറ്റവും വലിയ റവന്യു ഉദ്യോഗസ്ഥനു തിരുവിതാംകൂറിൽ ഉണ്ടായിരുന്ന സ്ഥാനപ്പേരാണ് അടക്കിവലിയ സർവാധികാര്യക്കാർ. ഈ വാക്കിന്റെ പേർഷ്യൻ രൂപമാണ് ദിവാൻ. നാട്ടുകാരായ സർവ്വാധികാര്യക്കാരെ നിലയ്ക്കു നിർത്താൻ രാമവർമ്മ മഹാരാജാവാണ് ഈ പുതിയ തസ്തിക കൊണ്ടുവന്നത്.