ഇന്ത്യക്കാരായ സമകാലീന ചിത്രകാരന്മാരിൽ ഏറ്റവും പ്രശസ്തരായ ഒരാളാണ് അഞ്ജോളീ ഇള മേനോൻ (ഇംഗ്ലീഷ്: Anjolie Ela Menon (ജനനം: 1940) അഞ്ജൊളിയുടെ ചിത്രങ്ങൾ ലോകപ്രശസ്തമായ നിരവധി ശേഖരങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്നു. പ്രധാനമായും കാൻവാസും എണ്ണച്ചായങ്ങളും ആണുപയോഗിക്കുന്നതെങ്കിലും കണ്ണാടിയും ജലഛായവും ഉപയോഗിക്കുന്നുണ്ട്. ചുവർ ചിത്രങ്ങളും വരക്കാറുണ്ട്. 2001 ൽ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 

Anjolie Ela Menon
ജനനം1940
തൊഴിൽpainter and muralist

സഹോദരി നൊമിത ചാണ്ടി പ്രശസ്തയായ സമൂഹിക പ്രവർത്തകയും പദ്മശ്രീ ജേതാവുമാണ്. പിതൃസഹോദരിയായ താര അലി ബെയ്ഗും പ്രശസ്തയായ സമൂഹിക പ്രവർത്തകയാണ്. പിതാവ് ബംഗാളിയും ആർമി മെഡികൽ കോർപ്സിലെ ജനറലും സർജനുമായിരുന്നു. മാതാവ് അമേരിക്കൻ വംശജയായിരുന്നു..[1] 

റഫറൻസുകൾ തിരുത്തുക

  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved 21 July 2015.
"https://ml.wikipedia.org/w/index.php?title=അഞ്ജോളീ_ഇള_മേനോൻ&oldid=3622728" എന്ന താളിൽനിന്ന് ശേഖരിച്ചത്