അഞ്ജനെറ്റ് കോമർ

അമേരിക്കന്‍ ചലചിത്ര നടന്‍

അഞ്ജനെറ്റ് കോമർ (ജനനം ഓഗസ്റ്റ് 7, 1939) ഒരു അമേരിക്കൻ നടിയാണ്.

അഞ്ജനെറ്റ് കോമർ
കോമർ 1965 ൽ
ജനനം (1939-08-07) ഓഗസ്റ്റ് 7, 1939  (85 വയസ്സ്)
തൊഴിൽനടി
സജീവ കാലം1962–2011
ജീവിതപങ്കാളി(കൾ)
(m. 1976; div. 1983)

ആദ്യകാലം

തിരുത്തുക

ടെക്സസിലെ ഡോസൺ നഗരത്തിൽ റൂഫസ് ഫ്രാങ്ക്ലിൻ കോമർ, ജൂനിയർ, നോല ഡെൽ "സ്യൂ" (പെർകിൻസ്) കോമർ എന്നിവരുടെ മകളായ ജനിച്ച അവർ ഡോസൺ ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു.[1] പസഡെന പ്ലേഹൗസിൽ നിന്ന് അഭിനയകലയിൽ പരിചയം നേടി.[2]

1963-ലെ ഗൺസ്‌മോക്ക് എന്ന പരമ്പരയുടെ "കാർട്ടർ കേപ്പർ" എന്ന എപ്പിസോഡിലെ അതിഥി വേഷം ചെയ്തുകൊണ്ടാണഅ കോമറർ ചെയ്ത ടെലിവിഷൻ മേഖലയിൽ അരങ്ങേറിയത്. തുടർന്ന് 1960കളിലെ ഡോ. കിൽഡെയർ, ബൊനാൻസ തുടങ്ങിയ നിരവധി നാടകീയ പരമ്പരകളിലെ വേഷങ്ങൾ അവതരിപ്പിച്ചു. 1964-ൽ, അറസ്റ്റ് ആൻറ് അറസ്റ്റ് എന്ന പരമ്പരയിലെ ഒരു എപ്പിസോഡിലെ അഭിനയത്തിന് ഒരു നടിയുടെ സഹകഥാപാത്രമായുള്ള മികച്ച പ്രകടനത്തിന് എമ്മി നാമനിർദ്ദേശം നേടി.[3] 1964-ൽ പുറത്തിറങ്ങിയ ക്വിക്ക്, ബിഫോർ ഇറ്റ് മെൽറ്റ്സ് എന്ന ഹാസ്യാത്മക ചിത്രത്തിലെ നായികയായാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

സ്വകാര്യ ജീവിതം

തിരുത്തുക

1976 മുതൽ 1983 വരെ കോമർ റോബർട്ട് ക്ലെയ്‌നെ വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചു.[4]

  1. "FFA Sweetheart". Corsicana Semi-Weekly Light. Texas, Corsicana. December 24, 1954. p. 7. Retrieved September 24, 2018 – via Newspapers.com.  
  2. Hopper, Hedda (February 29, 1964). "Natalie Wood, Loew Will Wed on Yacht". The Los Angeles Times. California, Los Angeles. Chicago Tribune-N.Y. News Syndicate. p. Part III - 6. Retrieved September 25, 2018 – via Newspapers.com.  
  3. "Anjanette Comer Awards & Nominations". Academy of Television Arts & Sciences. Retrieved February 9, 2018.
  4. Broeske, Pat H. (June 17, 1990). "In Search Of . . . Anjanette Comer". Los Angeles Times.
"https://ml.wikipedia.org/w/index.php?title=അഞ്ജനെറ്റ്_കോമർ&oldid=4117404" എന്ന താളിൽനിന്ന് ശേഖരിച്ചത്