അഞ്ചാം സുസ്ഥിര വികസന ലക്ഷ്യം

2015-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ അഞ്ചാമത്തേതാണ് അഞ്ചാം സുസ്ഥിര വികസന ലക്ഷ്യം (എസ്.ഡി.ജി. 5 അല്ലെങ്കിൽ 5-ാം ഗ്ലോബൽ ഗോൾ). 2030-ഓടെ ലിംഗസമത്വം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആകെയുള്ള പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ വഴി വിവിധ മേഖലകളിൽ കൈവരിക്കുന്ന വികസനത്തിലൂടെ ആഗോളതലത്തിൽ സമസ്ത മേഖലകളിലും സന്തുലിതമായ ഒരു ക്രമം രൂപപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്[1].

അഞ്ചാം സുസ്ഥിര വികസന ലക്ഷ്യം
ദൗത്യ പ്രസ്താവന"Achieve gender equality and empower all women and girls"
വാണിജ്യപരം?No
പദ്ധതിയുടെ തരംSustainable Development Goal
ഭൂസ്ഥാനംGlobal
സ്ഥാപകൻUnited Nations
സ്ഥാപിച്ച തീയതി2015
വെബ്‌സൈറ്റ്sdgs.un.org

അഞ്ചാം സുസ്ഥിര വികസന ലക്ഷ്യത്തിൽ ഒമ്പത് ലക്ഷ്യങ്ങളും 14 സൂചകങ്ങളുമുണ്ട്. ഒമ്പത് ലക്ഷ്യങ്ങളിൽ ആറെണ്ണം ലക്ഷ്യഫലങ്ങളാണ്.

  • സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കുക;
  • സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമവും ചൂഷണവും അവസാനിപ്പിക്കുക;
  • നേരത്തെയുള്ളതും നിർബന്ധിതവുമായ ശൈശവ വിവാഹം, സ്ത്രീ ജനനേന്ദ്രിയ ഛേദിക്കൽ തുടങ്ങിയ ഹാനികരമായ ആചാരങ്ങൾ ഇല്ലാതാക്കുക;
  • ശമ്പളമില്ലാത്ത ഗാർഹിക പരിചരണത്തിന്റെ മൂല്യം വർധിപ്പിക്കുകയും ഗാർഹിക ഉത്തരവാദിത്തങ്ങൾ പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക,
  • നേതൃത്വത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീകളുടെ പൂർണപങ്കാളിത്തം ഉറപ്പാക്കൽ;
  • കൂടാതെ സാർവത്രിക പ്രത്യുൽപാദന അവകാശങ്ങളും ആരോഗ്യഅവകാശങ്ങളും ഉറപ്പാക്കുക.

ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മൂന്ന് മാർഗ്ഗങ്ങൾ[2] ഇവയാണ്:

  • സ്ത്രീകൾക്ക് സ്വത്തവകാശം, സാമ്പത്തിക സേവനങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, എന്നിവയിൽ തുല്യ അവകാശങ്ങൾ വളർത്തുക;
  • സാങ്കേതികവിദ്യയിലൂടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക;
  • ലിംഗസമത്വത്തിനായുള്ള നയങ്ങൾ സ്വീകരിക്കുകയും ശക്തിപ്പെടുത്തുകയും നിയമനിർമ്മാണം നടപ്പിലാക്കുകയും ചെയ്യുക.[3]

"ആരെയും പിന്നിലാക്കരുത്" എന്ന പ്രതിജ്ഞയിലൂടെ, ഏറ്റവും പിന്നിലുള്ളവർക്കായി അതിവേഗം പുരോഗതി കൈവരിക്കാൻ ലക്ഷ്യങ്ങൾ അംഗീകരിച്ച രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണ്.[4]:54 സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശങ്ങളും ജോലിസ്ഥലം ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിവേചനമില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവസരങ്ങളും നൽകാനാണ് അഞ്ചാം സുസ്ഥിര വികസന ലക്ഷ്യം ലക്ഷ്യമിടുന്നത്. ഇത് ലിംഗസമത്വം കൈവരിക്കുന്നതിനും എല്ലാ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്തതാണ്.

കോവിഡ് -19 മഹാമാരി ദുർബലവിഭാഗമെന്ന നിലയിൽ സ്ത്രീകളെ സാരമായി ബാധിക്കുകയും ചികിത്സാ ലഭ്യതക്കുറവുണ്ടാക്കുകയും ചെയ്തു.[5] മഹാമാരിയുടെ സമയത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചതായി തെളിവുകൾ കാണിക്കുന്നു.[6]

  1. "A Systems Approach to Global Sustainability" (in അമേരിക്കൻ ഇംഗ്ലീഷ്). Future Earth. Archived from the original on 28 November 2020. Retrieved 2020-09-30.
  2. Bartram, Jamie; Brocklehurst, Clarissa; Bradley, David; Muller, Mike; Evans, Barbara (December 2018). "Policy review of the means of implementation targets and indicators for the sustainable development goal for water and sanitation". npj Clean Water. 1 (1): 3. doi:10.1038/s41545-018-0003-0. S2CID 169226066.   Text was copied from this source, which is available under a Creative Commons Attribution 4.0 International License
  3. "Goal 5: Gender Equality - SDG Tracker". Our World in Data (in ഇംഗ്ലീഷ്). Archived from the original on 26 November 2020. Retrieved 2020-08-20.
  4. Sustainable development goals report 2016. New York: United Nations. 2016. ISBN 978-92-1-101340-5. OCLC 959869696. Archived from the original on 28 November 2020. Retrieved 27 August 2020.
  5. Leal Filho, Walter; Brandli, Luciana Londero; Lange Salvia, Amanda; Rayman-Bacchus, Lez; Platje, Johannes (2020-07-01). "COVID-19 and the UN Sustainable Development Goals: Threat to Solidarity or an Opportunity?". Sustainability (in ഇംഗ്ലീഷ്). 12 (13): 5343. doi:10.3390/su12135343. ISSN 2071-1050.   Text was copied from this source, which is available under a Creative Commons Attribution 4.0 International License
  6. Onyango, Monica Adhiambo. "Sexual and gender-based violence during COVID-19: lessons from Ebola". The Conversation (in ഇംഗ്ലീഷ്). Archived from the original on 25 November 2020. Retrieved 2020-09-30.