കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് അജയൻ വി. കാട്ടുങ്ങൽ .[1]

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ സ്വദേശിയാണ്. കലവൂരിൽ ശിൽപ്പ സ്റ്റൂഡിയോ നടത്തുന്നു. പകർന്നാട്ടം, പത്മവ്യൂഹം, ദൈവനാമത്തിൽ (2005) തുടങ്ങി നിരവധി സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കയർ ശില്പ രചനാ ക്യാമ്പ് ക്യൂറേറ്റ് ചെയ്തു. [2] 2013 ഡിസംബറിൽ ഗുജറാത്തിൽ നടന്ന ദണ്ഡി ഉപ്പു സത്യാഗ്രഹ സ്മാരക ശിൽപ്പ നിർമ്മാണ പ്രോജക്റ്റിൽ പങ്കെടുത്തു.[3]ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ അമ്പിളിമാമനെ പിടിക്കുവാൻ ശ്രമിക്കുന്ന കുട്ടിയെ ചിത്രീകരിക്കുന്ന അജയൻ വി. കാട്ടുങ്കൽ നിർമ്മിച്ച ശില്പം പ്രദർശിപ്പിച്ചിട്ടുണ്ട്.[4]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം
  1. "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌". www.lalithkala.org. Retrieved 14 ഡിസംബർ 2014.
  2. "Behold! sculptures in coir". www.thehindu.com. Retrieved 14 ഡിസംബർ 2014.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-23. Retrieved 2014-12-28.
  4. "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്‌". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അജയൻ_വി._കാട്ടുങ്ങൽ&oldid=3622677" എന്ന താളിൽനിന്ന് ശേഖരിച്ചത്