അജയ് മണിക്‌റാവു ഖാൻവിൽകർ

ഇന്ത്യന്‍ സുപ്രീം കോടതി ജഡ്ജി

ഇന്ത്യൻ സുപ്രീംകോടതിയിലെ ഒരു ജഡ്ജിയാണ് അജയ് മണിക്‌റാവു ഖാൻവിൽകർ എന്ന എഎം ഖാൻവിൽകർ. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു.

Justice

Ajay Manikrao Khanwilkar
Justice of Supreme Court of India
Assumed office
13 May 2016
മുൻഗാമിSharad Arvind Bobde
Chief Justice of Madhya Pradesh High Court
In office
24 November 2013 – 13 May 2016
മുൻഗാമിSharad Arvind Bobde
Chief Justice of Himachal Pradesh High Court
In office
4 April 2013 – 23 November 2013
Judge of the Bombay High Court
In office
29 March 2000 – 3 April 2013
Personal details
Born (1957-07-30) 30 ജൂലൈ 1957 (പ്രായം 62 വയസ്സ്)
Pune
NationalityIndian

ഔദ്യോഗികജീവിതംതിരുത്തുക

1982 ഫെബ്രുവരി 10 അഭിഭാഷകനായി എന്റോൾ ചെയ്തു. കീഴ്‌ക്കോടതികളിൽ സിവിൽ, ക്രിമിനൽ , ഭരണഘടനാപരമായ വിഷയങ്ങളിൽ പ്രാക്ടീസ് ചെയ്തു. ബോംബെയിലെ ഹൈക്കോടതി, ട്രൈബ്യൂണലുകൾ എന്നിവയിൽ അപ്പീൽ, ഒറിജിനൽ ഭാഗത്തും ഹാജരായി. 1984 ജൂലൈ മുതൽ ഇന്ത്യൻ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യൻ ആരംഭിച്ചു. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജായി നിയമിതനായി. 2002 ഏപ്രിൽ എട്ടിന് അവിടെ സ്ഥിരം ജഡ്ജായി അധികാരമേറ്റു.

2013 ഏപ്രിൽ നാലിന് ഹിമാചൽപ്രദേശ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി നിയമിതനായി.[1][2] അതിന് ശേഷം 2013 നവംബർ 24ന് മധ്യപ്രദേശ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി നിയമിതനായി. 2016 മെയ് 13ന് സുപ്രീംകോടതി ജഡ്ജിയായി ഉദ്യോഗകയറ്റം ലഭിച്ചു.

അവലംബംതിരുത്തുക

  1. "Ajay Manikrao Khanwilkar,Chief Justice of H.P. High Court". HimSatta. ശേഖരിച്ചത് 8 January 2016.
  2. "HON'BLE THE CHIEF JUSTICE SHRI AJAY MANIKRAO KHANWILKAR, B.Com., LL.B." High Court of Madhya Pradesh. ശേഖരിച്ചത് 8 January 2016.