അച്ഛൻ പിറന്ന വീട്
വി. മധുസൂദനൻ നായർ രചിച്ച കാവ്യ സമാഹാരമാണ് അച്ഛൻ പിറന്ന വീട്. 2019 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാഗരീകതയ്ക്ക് നടുവിൽ നിന്ന് അച്ഛൻ മക്കളെയുംകൊണ്ട് നടത്തിയ മാനസപര്യടനത്തിൽ കാണുന്ന കാഴ്ച്ചളുടെ ഹൃദ്യമായ വിവരണമാണ് കവിത.
കർത്താവ് | വി. മധുസൂദനൻ നായർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | കവിത |
പ്രസാധകർ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 30-01-18 |
ഏടുകൾ | 222 |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് |
ISBN | 9788126452217 |
ഉള്ളടക്കം
തിരുത്തുകമണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തിൽ കഴിയുന്ന അച്ഛനും മകളുമാണ് വി.മധുസൂദനൻ നായർ രചിച്ച അച്ഛൻ പിറന്ന വീട് എന്ന കവിതയിലെ പ്രമേയം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.[1]സംവത്സരച്ചിന്തുകൾ, അച്ഛൻ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിൻചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകൾ ഈ കൃതിയിൽ സമാഹരിച്ചിരിക്കുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക2019 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് [2]