അങ് റിത ഷെർപ്പ
ഓക്സ്റ്റിജൻ പ്രത്യേകമായി കരുതാതെ എവറസ്റ്റ് കൊടുമുടി പത്തു തവണ കീഴടക്കി ലോക റെക്കോർഡ് സ്ഥാപിച്ച ഒരു നേപ്പാളി പർവ്വതാരോഹകനായിരുന്നു അൻങ് റിത ഷെർപ്പ (നേപ്പാളി: आङरिता शेर्पा; 1948 – 21 സെപ്റ്റംബർ 2020). തന്റെ ആറാമത്തെ പർവ്വതാരോഹണത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ച അൻങ് റിത, പത്താമത്തെ കയറ്റത്തിൽ റെക്കോർഡ് തന്റെ പേരിൽ തന്നെ എഴുതിച്ചേർത്തു. മറ്റു പലരും അൻങ് റിതയേക്കാൾ കൂടുതൽ തവണ എവറസ്റ്റ് കയറിയിട്ടുണ്ടങ്കിലും പ്രത്യേക ഓക്സിജൻ സംവിധാനം കയ്യിൽ കരുതാതെ ഏറ്റവും കൂടുതൽ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ റെക്കോർഡ് അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ്. ഓക്സിജൻ സംവിധാനം കരുതാതെ ശീതകാലത്ത് ഏവറസ്റ്റ് കീഴടക്കിയ ഏക വ്യക്തിയും റിത ഷെർപ്പയാണ്. 'ഹിമപ്പുലി' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്[1][2].
അൻങ് റിത ഷെർപ്പ | |
---|---|
आङरिता शेर्पा | |
ജനനം | 1948 |
മരണം | (വയസ്സ് 72) |
ദേശീയത | നേപ്പാൾ |
മറ്റ് പേരുകൾ | ഹിമപ്പുലി |
തൊഴിൽ | പർവ്വതാരോഹകൻ |
സജീവ കാലം | 1968–1996 |
അറിയപ്പെടുന്നത് | ഓക്സിജൻ കൈവശം കരുതാതെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കി |
Honours |
ആദ്യകാല ജീവിതം
തിരുത്തുകനേപ്പാളിലെ സുലുകുംബുവിനടുത്തുള്ള തൈം എന്ന സ്ഥലത്ത് 1948-ൽ റിത ഷെർപ്പ ജനിച്ചു. മലങ്കാളകളെ വളർത്തലായിരുന്നു കുടുംബ തൊഴിൽ.മലങ്കാലകളെ നോക്കലും ഹിമാലയ-ടിബറ്റ് വാണിജ്യ സംഘങ്ങളുടെ കയറ്റിറക്ക് ജോലിക്കാരനായും അങ് റിത ഷെർപ്പ് ഉപജീവനം കണ്ടത്തി[3] Sherpa died suddenly[3]. ഒരു പോർട്ടറായിട്ടാണ് പർവ്വതാരോഹകർക്കിടയിൽ 15-ആം വയസ്സിൽ അദ്ദേഹം ചേരുന്നത്. ഔപചാരിക വിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്ത റിത ഷെർപ്പ പർവ്വതാരോഹണത്തിലും പരിശീലനമൊന്നും നേടിയിട്ടുണ്ടായിരുന്നില്ല[4][3].
അവലംബം
തിരുത്തുക- ↑ "Everest's legendary Snow Leopard Sherpa dies at 72". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 21 September 2020. Archived from the original on 22 September 2020. Retrieved 22 September 2020.
- ↑ Republica. "Nepal's mountaineering legend Ang Rita Sherpa passes away". My Republica (in ഇംഗ്ലീഷ്). Archived from the original on 22 September 2020. Retrieved 22 September 2020.
- ↑ 3.0 3.1 3.2 "'हिउँचितुवा' आङरिता शेर्पाको निधन". BBC News नेपाली (in നേപ്പാളി). 21 September 2020. Retrieved 22 September 2020.
- ↑ "आङरिता शेर्पाको कोठामै आएर तत्कालीन युवराज दीपेन्द्रले भन्नुभयो, 'अब सक्नुहुन्न, हिमाल नचढ्नुस्'". Ujyaalo Online (in ഇംഗ്ലീഷ്). Retrieved 22 September 2020.
5. Mingma Sherpa: Man of the mountains