അങ്കാറാഫാൻറ്സിക്ക ദേശീയോദ്യാനം
അങ്കാറാഫാൻറ്സിക്ക ദേശീയോദ്യാനം, മഡഗാസ്കറിലെ ബോയെനി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനത്തോട് ഏറ്റവും അടുത്തുള്ള നഗരമായ മജുങ്ക ഇവിടെ നിന്ന് 115 കിലോമീറ്റർ (71 മൈൽ) വടക്കായിട്ടാണ് നിലനിൽക്കുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. ഇവിടെ അധിവസിച്ചിരിക്കുന്ന പ്രബല ഗോത്രവർക്കാരായ സകലാവ ജനങ്ങൾ കൃഷി ചെയ്തു ജീവിക്കുന്ന ജനവിഭാഗമാണ്. അപൂർവ്വ ജീവിയായ ഗ്രേറ്റർ ബിഗ്-ഫൂട്ടഡ് മൌസിനെ ഈ ദേശീയോദ്യാനത്തിലല്ലാതെ മറ്റെവിടെയും കാണാൻ സാധിക്കുന്നതല്ല.
അങ്കാറാഫാൻറ്സിക്ക ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Northwestern Madagascar |
Nearest city | Majunga |
Area | 135,000 ഹെക്ടർ (330,000 ഏക്കർ; 520 ച മൈ) |
Established | 1927 |
Governing body | Madagascar National Parks Association (PNM-ANGAP) |
ഉദ്യാനം
തിരുത്തുകപടിഞ്ഞാറ് ബെറ്റ്സിബോക്ക നദിക്കും കിഴക്ക് മഹാജംബ നദിക്കും ഇടയിലാണ് ഉദ്യാനം സ്ഥിതിചെയ്യുന്നത്. മുമ്പ് റൂട്ട് 4 ദേശീയ പാതയുടെ ഇരുവശത്തുമായി യഥാർത്ഥത്തിൽ രണ്ട് ഉദ്യാനങ്ങളാണ് ഉണ്ടായിരുന്നത്, എന്നാൽ അവ 2002 ൽ സംയോജിപ്പിക്കപ്പെട്ടു. ഏകദേശം 135,000 ഹെക്‌ടർ വിസ്തൃതിയുള്ള ഈ ഉദ്യാനത്തിൽ കട്ടിയുള്ള വരണ്ട ഉഷ്ണമേഖലാ വനത്തിൻറെയും സാന്ദ്രത കുറഞ്ഞ പ്രദേശങ്ങളുടേയും തുണ്ടുകൾ ഇടകലർന്ന് കാണപ്പെടുന്നു. സവന്ന, കുറ്റിച്ചെടികൾ, മണൽ കലർന്ന പാറ പ്രദേശങ്ങൾ എന്നിവയുമുള്ള ഇവിടുത്തെ, കുറച്ച് ഭൂമിയിൽ തദ്ദേശീയരായ സകലവ ആളുകൾ കൃഷി ചെയ്യുന്നു. നിരവധി തടാകങ്ങളുമുള്ള ഉദ്യാനത്തിലുള്ളിലൂടെ ട്രാക്കുകളും പാതകളും തലങ്ങും വിലങ്ങും കടന്നുപോകുന്നു. സന്ദർശകർക്ക് വന്യജീവികളെയും പ്രകൃതിദൃശ്യങ്ങളെയും ആസ്വദിക്കുവാന് സഹായിക്കുന്നതിന് ഇവിടെ താമസ സൗകര്യങ്ങളും ഗൈഡുകളും ലഭ്യമാണ്.[1]
അവലംബം
തിരുത്തുക- ↑ "Ankarafantsika". Madagascar National Parks. Archived from the original on 2013-03-11. Retrieved 2013-01-06.