അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം
fundamental theorem of algebra-യുമായി ആശയക്കുഴപ്പം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക
ഒന്നിൽ കൂടുതലുള്ള ഏതൊരു സംഖ്യയും ഒന്നുകിൽ അഭാജ്യസംഖ്യയോ അല്ലെങ്കിൽ അഭാജ്യസംഖ്യകളുടെ ഗുണിതമോ ആയിരിക്കും എന്നതാണു് അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം. ഈ ഗുണിതത്തിലെ അഭാജ്യസംഖ്യകളുടെ ക്രമം ഏതുരീതിയിലും ആവാമെങ്കിലും ഉൾപ്പെടുന്ന അഭാജ്യസംഖ്യകൾ എല്ലായ്പോഴും ഒന്നുതന്നെയായിരിക്കും. ഉദാഹരണം:
ഇതനുസരിച്ചു്, 1200 എന്ന സംഖ്യ അഭാജ്യസംഖ്യകളുടെ ഗുണിതമാവുമെന്നും ഈ ഗുണിതത്തിൽ എല്ലായ്പോഴും നാലു രണ്ടുകളും, ഒരു മൂന്നും, രണ്ടു അഞ്ചുകളും നിശ്ചയമായും ഉണ്ടാവുമെന്നും കാണുന്നു.