അഗ്നി 5

(അഗ്‌നി - അഞ്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത അതി ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. ഭൂഖണ്ഡാന്തര മിസൈലുകളുടെ ശേഷിക്കു സമീപം ശേഷിയുള്ള ഈ മിസൈലിനു 7500 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തിൽ ആക്രമണം നടത്താൻ കഴിയും. 17 മീറ്റർ നീളവും 50 ടൺ ഭാരവുമാണ് ഈ മിസൈൽ ഖര ഇന്ധനം ഉപയോഗിക്കുന്നതും മൂന്നു ഘട്ടങ്ങൾ ഉള്ളതുമാണ്. അഗ്നി 5-നു ആകെ ഒരു ടൺ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകൾ വരെ വഹിക്കാൻ ശേഷിയുണ്ട്. മലയാളിയായ ടെസ്സി തോമസാണ് ഈ പദ്ധതിയുടെ പ്രോജക്റ്റ് ഡയറക്ടർ[9]. 2012 ഏപ്രിൽ 19-നു് ആയിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം[10]. കരയിൽ നിന്ന് തൊടുക്കാവുന്ന പതിപ്പായിരുന്നു അത്. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നായിരുന്നു ആദ്യ മിസൈൽ വിക്ഷേപിക്കപ്പെട്ടത് [10].

അഗ്നി 5
വിഭാഗം Intercontinental ballistic missile[1][2]
ഉല്പ്പാദന സ്ഥലം ഇന്ത്യ
സേവന ചരിത്രം
ഉപയോഗത്തിൽ 2014[3] (Testing)
ഉപയോക്താക്കൾ ഇന്ത്യൻ കരസേന
നിർമ്മാണ ചരിത്രം
നിർമ്മാതാവ്‌ Defence Research and Development Organisation (DRDO),
Bharat Dynamics Limited (BDL)
വിശദാംശങ്ങൾ
ഭാരം 50,000 kg[4]
നീളം 17.5 m[5]
വ്യാസം 2 m

പരമാവധി റേഞ്ച് 6,000 kilometres (3,700 mi)[6]
Warhead Nuclear
Warhead weight 1.1 ton/1000 kg[8]

Engine Three stage solid
Operational
range
Over 5,500 kilometres (3,400 mi)[1][6]
Speed Mach 24 [7]

പരീക്ഷണം

തിരുത്തുക

ആദ്യ പരീക്ഷണം

തിരുത്തുക

ഒഡിഷാതീരത്തിനടുത്തുള്ള വീലർ ദ്വീപിൽനിന്നാണ് വിക്ഷേപണമെന്നും 'താണ്ഡവം' എന്ന് പേരിട്ടിരിക്കുന്ന താത്കാലിക ആക്രമണലക്ഷ്യത്തിനുനേരേയാണ് പരീക്ഷണം നടത്തുകയെന്നും, നേരത്തേ തന്നെ പ്രതിരോധവൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു[11]. അപ്രകാരം മുൻനിശ്ചയിച്ചിരുന്നതു പോലെ തന്നെ, 2012 ഏപ്രിൽ 19 രാവിലെ 8.07-നു വിക്ഷേപണം നടന്നു[10]. വീലർ ദ്വീപിലെ വിക്ഷേപണ സമുച്ചയം 4-ൽ നിന്നാണ് വിക്ഷേപണം നടന്നത്[12]. സഞ്ചാരസമയദൈർഘ്യം 20 മിനിറ്റ് ആയിരുന്നു, മൂന്നാം ഘട്ട എഞ്ചിൻ പ്രവർത്തിക്കുകയും അന്തരീക്ഷത്തിൽ 100 കി.മീ. മുകളിൽ വെച്ച് മിസൈൽ നിമ്നാന്തരീക്ഷത്തിൽ പുനർപ്രവേശിക്കുകയും ചെയ്തു. അതിനുശേഷം പുനർപ്രവേശിത പേടകം, വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 5000 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായിരുന്ന ലക്ഷ്യത്തിൽ പതിച്ചു[13]. എല്ലാം ശരിയായി തന്നെ പ്രവർത്തിച്ചുവെന്ന് വിക്ഷേപണത്തറയുടെ ഡയറക്ടറായ എസ്.പി. ദാസ് പത്രങ്ങളെ അറിയിച്ചു[14] വിവിധ പത്രവാർത്തകളനുസരിച്ച് മിസൈൽ ലക്ഷ്യം കൃത്യമായി തന്നെ ഭേദിക്കുകയും ലക്ഷ്യത്തിനു ഏതാനം മീറ്റർ ഉള്ളിൽ തന്നെ പതിക്കുകയും ചെയ്തു[15].

സാങ്കേതിക വിദ്യ

തിരുത്തുക

മിസൈൽരംഗത്തെ ഒട്ടേറെ ആധുനിക സാങ്കേതിക വിദ്യകൾ കൂടിയാണ് അഗ്‌നി-5 ൽ പരീക്ഷണ വിധേയമാക്കുന്നത്. വിവിധ പദാർഥങ്ങൾ ചേർത്തുണ്ടാക്കിയ പ്രത്യേകതരം വസ്തുകൊണ്ടാണ് (കോമ്പോസിറ്റ് മെറ്റീരിയൽ) ഇതിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ റോക്കറ്റ് എൻജിൻ നിർമിച്ചിരിക്കുന്നത്. സ്റ്റീൽ കൊണ്ടുള്ള പതിവുരീതി ഉപേക്ഷിച്ചാണിത്. എൻജിന്റെ ഭാരം കുറയുന്നതിനൊപ്പം പ്രവർത്തനക്ഷമത ഇതിലൂടെ വർധിക്കുകയും ചെയ്യും. മൂന്നാംഘട്ടത്തിൽ 'കോണിക്കൽ' രൂപത്തിലുള്ള മോട്ടോറാണ്. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം മോട്ടോർ പരീക്ഷിക്കുന്നത്. കേബിളിന്റെ എണ്ണം കുറയ്ക്കുന്നതിനായി മിസൈലിലെ ഇലക്‌ട്രോണിക് ഘടകങ്ങളെത്തമ്മിൽ ഡിജിറ്റൽ വിദ്യയിലൂടെയാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഒരു മിസൈലിനുള്ളിൽ എല്ലാംകൂടി ഏകദേശം പത്തുകിലോമീറ്റർ നീളത്തിൽ കേബിളുകൾ ഉപയോഗിച്ചിരുന്നു. മിസൈലിന്റെ പ്രയാണഗതിയെ സ്വയംനിയന്ത്രിക്കുന്ന പുതിയ റിങ് ലേസർ ഗിയറോ, മൈക്രോ നാവിഗേഷണൽ സിസ്റ്റം എന്നിവയും അഗ്‌നി-5-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിൽനിന്ന് ബഹിരാകാശ സമാനമായ ഉയരത്തിലേക്ക് പറന്നുയർന്നശേഷം ആക്രമണലക്ഷ്യത്തിനടുത്തുവെച്ച് തിരികെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയാണ് ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ചെയ്യുക. അതിവേഗത്തിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഘർഷണം മൂലമുണ്ടാകുന്ന ഉയർന്ന ചൂട് താങ്ങാനുള്ള പ്രത്യേകതരം കവചവും മൂന്നാംഘട്ടത്തിൽ ചേർത്തിട്ടുണ്ട്.

പ്രത്യേകതകൾ

തിരുത്തുക

ശത്രുരാജ്യങ്ങളുടെ മിസൈൽവേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി-5 ലുണ്ട്. മറ്റ് മിസൈലുകളിൽനിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളിൽ (കാനിസ്റ്റർ) ആണ് അഗ്‌നി-5 ശേഖരിച്ചുവെക്കുകയെന്ന് അവിനാശ് ചന്ദർ പറഞ്ഞു. ഏറെക്കാലം കേടുപാടുകൂടാതെ മിസൈൽ സൂക്ഷിച്ചുവെക്കാൻ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി-5 നെ ശത്രുവിനെതിരെ പ്രയോഗിക്കാൻ കഴിയും. എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാർഗ്ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാൻ കഴിയുന്ന റോഡ് മൊബൈൽ ലോഞ്ചറാണ് 20 മീറ്ററോളം (ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം) നീളംവരുന്ന അഗ്‌നി-5 നായി തയ്യാറാക്കിയിരിക്കുന്നത്. കരസേനയ്ക്കുവേണ്ടിയുള്ള മോഡലാണ് ഇപ്പോൾ പരീക്ഷിക്കാൻ പോകുന്നത്. അഗ്‌നി-5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെ ഈ മിസൈൽ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങൾക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിൾസ് ഡെയ്‌ലി' വിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയർത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യൻ സൈനിക വിദഗ്ദ്ധരും കാണുന്നത്. എന്നാൽ, പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈൽ ശേഷിയിലേക്കുള്ള നിർണായകമായ ചവിട്ടുപടിയാണിത്. കൂടുതൽ വിപുലീകരിച്ച് അഗ്‌നി-6 ൽ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി-5 ലുള്ളത്.

'അഗ്നി-5 ന്റെ പഴയ പതിപ്പുകൾ :-'

(a) അഗ്നി- 1 (700 കിലോമീറ്റർ പരിധിയുള്ള ഹ്രസ്വദൂര മിസൈൽ - 1989-ൽ ആദ്യപരീക്ഷണം)

(b) അഗ്നി- 2 (2000 കിലോമീറ്റർ ദൂരപരിധി - 1999 ഏപ്രിലിൽ ആദ്യപരീക്ഷണം)

(c) അഗ്നി- 3 (3500 കിലോമീറ്റർ ദൂരപരിധി - 2006 ജൂലൈയിൽ ആദ്യപരീക്ഷണം)

(d) അഗ്നി-4 (3000 കിലോമീറ്റർ ദൂരപരിധി - 2011 നവംബറിൽ ആദ്യപരീക്ഷണം)

(e) അഗ്നി-5 (5000 കിലോമീറ്റർ ദൂരപരിധി - 2012 ഏപ്രിൽ 19- ന് ആദ്യപരീക്ഷണം) [16]

[11]

 1. 1.0 1.1 "Eyeing China, India to enter ICBM club in 3 months". The Times of India. 17 November 2011. Archived from the original on 2012-04-19. Retrieved 2012-04-19.
 2. "With Russian help, India to enter ICBM club soon". Dailypioneer. 8 October 2011.
 3. "DRDO Lab Develops Detonator for Nuclear Capable Agni-V Missile As It Gets Ready For Launch". Defencenow. 17 January 2012.
 4. Preparations apace for Agni V launch
 5. "DRDO plans to test 10 missiles this year". The Times of India. 27 January 2011. Archived from the original on 2013-05-01. Retrieved 19 October 2011.
 6. 6.0 6.1 "Agni-4/5". Missile Threat. 19 July 2010. Archived from the original on 2012-02-02. Retrieved 2012-04-19.
 7. India’s most potent missile Agni V all set for launch
 8. Agni-V getting ready for launch
 9. "അഗ്നി 5ന്റെ മുഖ്യ ചുമതലക്കാരിയായി ടെസ്സി തോമസ്‌". വൺ ഇന്ത്യ മലയാളം. 1 ജൂലൈ 2009. Retrieved 21 ഏപ്രിൽ 2012.
 10. 10.0 10.1 10.2 "ആർക്കൈവ് പകർപ്പ്". എൻ.ഡി.റ്റി.വി. 19 ഏപ്രിൽ 2012. Archived from the original on 2012-04-21. Retrieved 21 ഏപ്രിൽ 2012.
 11. 11.0 11.1 "അഗ്‌നി-6 വരുന്നു; ഇന്ത്യയ്ക്ക് ഭൂഖണ്ഡാന്തര മിസൈൽ". മാതൃഭൂമി. Retrieved 21 ഏപ്രിൽ 2012. {{cite news}}: |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]
 12. "With China in range, India fires N-capable Agni-V". ഹിന്ദുസ്ഥാൻ ടൈംസ്. 19 ഏപ്രിൽ 2012. Archived from the original on 2012-04-20. Retrieved 21 ഏപ്രിൽ 2012.
 13. Y. Mallikurjan and T.S. Subramanian (19 ഏപ്രിൽ 2012). "Agni-V propels India into elite ICBM club". The Hindu. Retrieved 21 ഏപ്രിൽ 2012.
 14. "India test launches Agni-V long-range missile". ബി.ബി.സി. 19 ഏപ്രിൽ 2012. Retrieved 21 ഏപ്രിൽ 2012.
 15. "In Wheeler Island, A perfect mission sparks celebrations". ദ് ഹിന്ദു. 19 ഏപ്രിൽ 2012. Retrieved 21 ഏപ്രിൽ 2012.
 16. [മാതൃഭൂമി ഇയർബുക്ക് 2018 (താൾ -544)]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഗ്നി_5&oldid=3793573" എന്ന താളിൽനിന്ന് ശേഖരിച്ചത്