പ്രമുഖ സ്വിഡിഷ് വനിതാശാസ്ത്രജ്ഞയാണ് അഗ്നെറ്റ് ഹൊൽമൻഗ്( ഇംഗ്ലീഷ്‌: Agneta Holmäng ). സ്വീഡനിലെ ഗോഥെൻബർഗ് സർവ്വകലാശാലയിലെ ന്യൂറോസയൻസ് ആൻഡ് ഫിസിയോളജി ഡിപ്പാർട്ട്‌മെന്റ് മേധാവിയാണ് അഗ്നെറ്റ. പതിനൊന്ന് വർഷമായി ന്യൂറോസയൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവിയാണ് ഇവർ. 2003 മുതൽ 2005വരെ ഗോഥെൻ സർവ്വകലാശാലയിലെ മെഡിസിൻ ഫാക്കൽറ്റിയിലെ ഡിപ്പാർട്‌മെന്റ് ഓഫ് എമർജൻസി ആൻഡ് കാർഡിയോവസ്‌കുലർ മെഡിസിൻ ഡിപ്പാർട്ടമെന്റ് ബോർഡ് അംഗമായിരുന്നു. 2006 മുതൽ 2014വരെ സ്‌പോർട്‌സ് സൈന്റിഫിക് കൗൺസിൽ ഫോർ മെഡിസിൻ ചെയർപേഴ്‌സൺ. 2006 മുതൽ 2015 വരെ സ്വീഡിഷ് ബ്രൈൻ പവർ ബോർഡ് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. [1]

അംഗീകാരങ്ങൾ തിരുത്തുക

  • 2015 മുതൽ സ്വിഡിഷ് സൊസൈറ്റി ഫോർ മെഡിക്കൽ റിസെർച്ച് (എസ്എസ്എംഎഫ്) റിവ്യൂ ബോർഡ് ചെയർപേഴ്‌സൺ
  • 2015 മുതൽ എസ്എസ്എംഎഫ് ബോർഡ് മെംബർ
  • 2010 മുതൽ 2013 വരെ നോർവീജിയൻ റിസെർച്ച് കൗൺസിൽ റിവ്യൂ ബോർഡ് ചെയർപേഴ്‌സൺ
  • 2012 മുതൽ ഗോഥെൻബർഗ് സർവ്വകലാശാലയിലെ സെന്റർ ഫോർ സ്‌പോർട് സയൻസ് സ്റ്റിയറിങ് കമ്മിറ്റി അംഗം
  • 2009 മുതൽ 2011 വരെ ഫുഡ് ആൻഡ് ഹെൽത്ത് കൺസപ്റ്റ് സെന്റർ (എഫ് എച്ച് സി സി ) ചെയർപേഴ്‌സൺ
  • 2007 - 2008 കാലയളവിൽ എഫ്എച്ച്‌സിസി ബോർഡ് അംഗം
  • 2004 മുതൽ 2006 വരെ സഹ്ല്‌ഗ്രേൻസ്‌ക അക്കാദമിയിലെ അസോസിയേറ്റ് പ്രഫസർഷിപ്പ് കമ്മിറ്റി ചെയർപേഴ്‌സൺ
  • 2007 മുതൽ സ്റ്റേൻ എ ഒൽസോൺ ഫൗണ്ടേഷൻ ട്രാവൽ സ്‌കോളർഷിപ്പ് കമ്മിറ്റി അംഗം
  • നോർവേ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ഐസ്‌ലാൻഡ്, ഖത്തർ, ഇറ്റലി എന്നീ രാജ്യങ്ങളിലെ റിസർച്ച് കൗൺസിൽസ് ഫൗണ്ടേഷനുകൾ എന്നിവയ്ക്ക് വേണ്ടി മൂല്യനിർണയങ്ങൾ നടത്തി.[2]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഗ്നെറ്റ_ഹൊൽമൻഗ്&oldid=2491404" എന്ന താളിൽനിന്ന് ശേഖരിച്ചത്