ഇറാൻറെ (പേർഷ്യ) പുരാതന മതമായ സൊറോസ്ട്രിയൻ മതവിശ്വാസികളുടെ ആരാധനാലയങ്ങളാണ് അഗ്നിക്ഷേത്രങ്ങൾ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[1][2] ഇവ അഗ്യാരി (ഗുജറാത്തി) അല്ലെങ്കിൽ ദാർ-ഇ മെഹ്ർ (പേർഷ്യൻ) എന്നും വിളിക്കപ്പെടുന്നു. അഗ്നിയും ശുദ്ധജലവും സൊരാസ്റ്റ്രിയൻ മതവിശ്വാസപ്രകാരം വിശുദ്ധിയുടെ പ്രതീകങ്ങളാണ്. അഗ്നിക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പവിത്രമായ അഗ്നിയുടെ സാന്നിധ്യത്തിലാണ് മതപരമായ അനുഷ്ടാനങ്ങൾ നടത്തപ്പെടുന്നത്. പുരോഹിതർ ഇത് ഒരിക്കലും അണയാതെ നിലനിർത്തുന്നു.

അഗ്നിക്ഷേത്രം
[آتشکده] Error: {{Lang}}: invalid parameter: |3= (help)
Burning fire in the Zoroastrian temple of Yazd, Iran.
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംZoroastrianism

2021 ലെ കണക്കുകൾപ്രകാരം, ലോകത്ത് ആകെ 167 അഗ്നിശമന ക്ഷേത്രങ്ങളുള്ളതിൽ 45 എണ്ണം മുംബൈയിലും 105 എണ്ണം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും 17 മറ്റ് രാജ്യങ്ങളിലുമാണ്.[3][4] ഇതിൽ 9 എണ്ണം (ഇറാനിലെ 1 ഉം ഇന്ത്യയിൽ 8 ഉം) മാത്രം അറ്റാഷ് ബെഹ്‌റം എന്നറിയപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളും ബാക്കിയുള്ളവ അഗ്യാരികൾ എന്നറിയപ്പെടുന്ന ചെറിയ ക്ഷേത്രങ്ങളുമാണ്.

  1. Boyce, Mary (1993), "Dar-e Mehr", Encyclopaedia Iranica, vol. 6, Costa Mesa: Mazda Pub, pp. 669–670
  2. Kotwal, Firoz M. (1974), "Some Observations on the History of the Parsi Dar-i Mihrs", Bulletin of the School of Oriental and African Studies, 37 (3): 665, doi:10.1017/S0041977X00127557
  3. "List of Fire Temples". The Parsi Directory. Retrieved 17 February 2019.
  4. Mathai, Kamini (12 July 2010). "Parsis go all out to celebrate milestone in Chennai". The Times of India. Chennai: The Times Group. Retrieved 24 Apr 2014.
"https://ml.wikipedia.org/w/index.php?title=അഗ്നിക്ഷേത്രം&oldid=3822980" എന്ന താളിൽനിന്ന് ശേഖരിച്ചത്