അഗാട്ടു
അല്യൂഷ്യൻ ദ്വീപുകളുടെ പടിഞ്ഞാറെ അറ്റത്തുള്ള നിയർ ദ്വീപുകളുടെ ഭാഗമായ, അലാസ്കയിലെ ഒരു ദ്വീപാണ് അഗാട്ടു (Aleut: Angatux̂;[1] Russian: Агатту) 85.558 ചതുരശ്ര മൈൽ (221.59 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള അഗാട്ടു, അലൂഷ്യനിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപുകളിലൊന്നാണ്. നിയർ ദ്വീപുകളിൽ അട്ടു ദ്വീപ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ദ്വീപാണ് ഇത്. അഗ്നിപർവ്വതജന്യമായി ഈ ദ്വീപിന്റെ ഗണ്യമായ ഭാഗം പർവതപ്രദേശമാണ്. വൃക്ഷങ്ങളില്ലാത്തതും തുന്ദ്ര സമാനമായ ഭൂപ്രദേശവുമുള്ള ഇത് സമുദ്രനിരപ്പിൽ നിന്ന് 2,073 അടി (632 മീറ്റർ) ഉയരത്തിൽവരെ എത്തുന്നു. ദ്വീപിന്റെ നീളം 12.2 മൈലും (19.7 കിലോമീറ്റർ), വീതി 19 മൈലുമാണ് (30 കിലോമീറ്റർ).
അവലംബം
തിരുത്തുക- ↑ Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.