ചിറ്റൂർ നല്ലേപ്പള്ളി സുബ്രഹ്മണ്യ ശാസ്ത്രികൾ 1866-ൽ എഴുതിയതെന്ന് കരുതപ്പെടുന്ന ജ്യോതിശ്ശാസ്ത്ര ഗ്രന്ഥമാണ്‌ അഗണിതം. അങ്കഗണിതമെന്നാണ് ഗ്രന്ഥത്തിൻറെ പേര് എന്നും പറയപ്പെടുന്നുണ്ട്. അഗണിതം, അങ്കഗണിതം എന്നീ രണ്ടുഗ്രന്ഥങ്ങളുണ്ടോ എന്നതും വിവാദവിഷയം ആണ്. ഖഗോളങ്ങളുടെ ഗതിവിഗതികൾ മനസ്സിലാക്കാൻ കഴിയുന്ന ഗണിതക്രമം അടങ്ങിയിരിക്കുന്ന ഈ കൃതി ജ്യോതിഷികൾക്ക് വളരെയെറെ ഉപകാരപ്രദമാണ്‌. ജ്യോതിഷികൾക്ക് കവടിനിരത്തി 'പ്രശ്നം' വച്ച് കണക്കുകൂട്ടി ഗ്രഹനില കണ്ടുപിടിക്കുന്നതിന്‌ ഈ ഗ്രന്ഥം ഏറെ സഹായകരമാണ്‌. അതുകൂടതെതന്നെ സൂര്യ, ചന്ദ്രാദി ജ്യോതിസ്സുകളുടെ 1000 വർഷത്തെ നില കണക്കാക്കാൻ ഈഗ്രന്ഥം കൊണ്ട് കഴിയുന്നതാണ്.[1]

  1. 1. സർവവിജ്ഞാനകോശം വല്യം 1 പേജ്-96; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്, തിരുവനന്തപുരം.


"https://ml.wikipedia.org/w/index.php?title=അഗണിതം&oldid=2383898" എന്ന താളിൽനിന്ന് ശേഖരിച്ചത്