ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയിൽ സ്ഥിതി ചെയ്യുന്ന ഒരു മുസ്ലിം ആരാധനാലയമാണ് അഖ്മദ് കാദിറോവ് മോസ്‌ക് - Akhmad Kadyrov Mosque (Russian: Мечеть Ахмата Кадырова, Mechet Akhmata Kadyrova; Chechen: Кадыров Ахьмадан цӀарах дина маьждиг). റഷ്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണിത്.[1] 'ചെച്‌നിയയുടെ ഹൃദയം' എന്നാണ് ഔദ്യോഗികമായി ഇത് അറിയപ്പെടുന്നത്.[2][1] സ്വയം പ്രഖ്യാപിത ചെചെൻ റിപ്പബ്ലിക് ഓഫ് ഇച്ചേരിയയുടെ മുഫ്തിയും ചെച്‌നിയ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമായ അഖ്മദ് കാദിറോവിന്റെ പേരിലാണ് ഈ പള്ളി അറിയപ്പെടുന്നത്. ഇസ്താംബൂളിലെ സുൽത്താൻ അഹമ്മദ് പള്ളിയെ അടിസ്ഥാനമാക്കി 62 മീറ്റർ (203 അടി) ഉയരമുള്ള മിനാരങ്ങളോടെയാണ് പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Akhmad Kadyrov Mosque
അഖ്മദ് കാദിറോവ് പള്ളിയുടെ മുൻവശം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഗ്രോസ്‌നി, Chechnya
നിർദ്ദേശാങ്കം43°19′04″N 45°41′36″E / 43.3178°N 45.6933°E / 43.3178; 45.6933
മതവിഭാഗംIslam
ആചാരക്രമംSunni
രാജ്യംറഷ്യ
പൂർത്തിയാക്കിയ വർഷംOctober 16, 2008
Specifications
മിനാരം4
മിനാരം ഉയരം62-മീറ്റർ (203 അടി)

ഉദ്ഘാടനം

തിരുത്തുക

2008 ഒക്ടോബർ 16ന് ചെചെൻ നേതാവ് റംസാൻ കാദിറോവ് റഷ്യൻ പ്രധാനമന്ത്രി വ്ലാദിമിർ പുടിൻ പങ്കെടുത്ത ചടങ്ങിലാണ് പള്ളി ആരാധനകൾക്കായി തുറന്നു കൊടുത്തത്. 14 ഹെക്ടർ സ്ഥലത്ത് പരന്ന് കിടക്കുന്ന ഒരു വലിയ പാർക്കിന് നടുവിലായി സൺഷാ നദിയുടെ മനോഹരമായ കരയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഇസ്‌ലാമിക വാസ്തുവിദ്യാ സമുച്ചയത്തിന്റെ ഭാഗമാണിത്. പള്ളിക്ക് പുറമേ റഷ്യൻ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, കുന്തഹാജി ദർശനം, ചെച്‌നിയ റിപ്പബ്ലിക്കിലെ മുസ്‌ലിംകളുടെ ആത്മീയ ഭരണ കേന്ദ്രം എന്നിവ കൂടിയാണ് ഇത്. ക്ലാസിക്കൽ ഓട്ടോമൻ ശൈലി അടിസ്ഥാനമാക്കിയാണ് പള്ളി പണിതത്. പള്ളിയുടെ സെൻട്രൽ ഹാൾ ഒരു വലിയ താഴികക്കുടം (വ്യാസം - 16 മീറ്റർ, ഉയരം - 32 മീറ്റർ) കൊണ്ട് മൂടിയിരിക്കുന്നു.

പ്രത്യേകതകൾ

തിരുത്തുക

ഈ പള്ളിയിൽ ഒരേ സമയം പതിനായിരം പേർക്ക് ഒരേ സമയം പ്രാർത്ഥിക്കാൻ സൗകര്യമുണ്ട്. ഇതിനർത്ഥം റഷ്യയിലെ ഏറ്റവും വലിയ പള്ളിയാണെന്നല്ല, റഷ്യയുടെ ഭാഗമായ ദാഗസ്താനിലെ മഖ്ചകല ഗ്രാന്റ് പള്ളിയിൽ 15,000 മുതൽ 17,000 വരെ പേർക്ക് ഒരേ സമയം നിസ്‌കരിക്കാൻ സൗകര്യമുണ്ട്.[3][4]

  1. 1.0 1.1 http://www.regnum.ru/news/1071117.html
  2. "В Грозном торжественно открыли мечеть им. Ахмата Кадырова, которую в народе назвали "Сердце Чечни"". 17 October 2008.
  3. "Central Makhachkala Jumah Mosque". Archived from the original on 2014-01-25.
  4. "Makhachkala organizes charity iftars - IslamDag.info". www.islamdag.info.
"https://ml.wikipedia.org/w/index.php?title=അഖ്മദ്_കാദിറോവ്_പള്ളി&oldid=3243427" എന്ന താളിൽനിന്ന് ശേഖരിച്ചത്