അഖില ആനന്ദ്
കേരളത്തിൽ നിന്നുള്ള ഒരു മലയാളചലച്ചിത്രപിന്നണിഗായികയാണ് അഖില ശ്യാം സായി എന്ന അഖില ആനന്ദ്. അവർ ഒരു സ്റ്റേജ് പെർഫോമറും ടെലിവിഷൻ ആർട്ടിസ്സ്റ്റും കോമ്പയറും കൂടിയാണ്.
അഖില ആനന്ദ് | |
---|---|
ജനനം | തിരുവനന്തപുരം, കേരളം, ഇന്ത്യ | 13 ഒക്ടോബർ 1982
തൊഴിൽ | ഗായിക് |
സജീവ കാലം | 2006–മുതൽ |
ജീവിതപങ്കാളി(കൾ) | ശ്യാം സായ് (2004–മുതൽ) |
കുട്ടികൾ | 1 |
ആദ്യകാല ജീവിതം
തിരുത്തുകഅഖില ആനന്ദ് 1982 ഒക്ടോബറിൽ ഇന്ത്യയിലെ തിരുവനന്തപുരത്താണ് ജനിച്ചത്.
സംഗീത രംഗത്ത്
തിരുത്തുകജയരാജ് സംവിധാനം ചെയ്ത അശ്വാരൂഢൻ എന്ന ചിത്രത്തിലെ അഴകാലില എന്നു തുടങ്ങുന്ന യുഗ്മഗാനത്തിലൂടെയാണ് അഖില ആനന്ദിന്റെ സംഗീത ജീവിതം ആരംഭിച്ചത്.[1] ജാസി ഗിഫ്റ്റാണ് അതിന് സംഗീതം ഒരുക്കിയത്. അതിനുശേഷം വിവിധ മലയാള സിനിമകൾക്കായി നാൽപ്പതിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.സീ കേരളം ചാനലിലെ 2021 ലെ സംഗീതാധിഷ്ടിത മൽസര പരിപാടിയായ സരിഗമപ കേരളം ലിറ്റിൽ ചാംസിന്റെ 12 ജൂറി മെമ്പർമാറിൽ ഒരാൾ അഖില ആയിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "പിന്നണിഗായികയായി നാൽപതു വർഷം; വാനമ്പാടിക്ക് ഉഗ്രൻ സമ്മാനമേകി അഖില ആനന്ദ്". Mathrubhumi (in ഇംഗ്ലീഷ്).
- ↑ "ഇവരുടെ പ്രായത്തിൽ ഞാൻ ഇത്രയും കോൺഫിഡൻറ് ഒന്നും ആയിരുന്നില്ല; സരിഗമപ കുട്ടികളെക്കുറിച്ചു അഖില ആനന്ദ്". Samayam Malayalam.