എത്തനോളിന്റെ ഒരു പൂരിത ജലീയ ലായനിയുടെ പുരാതനനാമമാണ് അക്വ വിറ്റ ( "water of life" എന്നതിന്റെ ലാറ്റിൻ ). ഈ പദം മധ്യകാലഘട്ടത്തിലും നവോത്ഥാന കാലത്തും വ്യാപകമായി ഉപയോഗിച്ചിരുന്നുവെങ്കിലും അതിന്റെ ഉത്ഭവം വളരെക്കാലം മുൻപുതന്നെയായിരുന്നു. പുരാതന റോം കീഴടക്കിയ പ്രദേശങ്ങളിലുടനീളം ഈ ലാറ്റിൻ പദം വൈരുദ്ധ്യാത്മക രൂപങ്ങളിൽ കാണപ്പെടുന്നു. സാധാരണയായി, സ്വേദനം നടത്തിയുണ്ടാക്കുന്ന ഉൽപ്പന്നങ്ങളെ അക്വ വിറ്റ എന്ന പദം കൊണ്ട് വിശേഷിപ്പിരുന്നുവെങ്കിലും, പിന്നീട്, ലഹരിപാനീയങ്ങളെ ഉദ്ദേശിച്ചാണ് ഉപയോഗിക്കപ്പെട്ടത്. [1]

1512-ൽ ഹൈറോണിമസ് ബ്രൺ‌സ്വിഗ് എഴുതിയ ലിബർ ഡി ആർട്ട് ഡിസ്റ്റിലാൻഡിയിൽ നിന്നുള്ള അക്വാ വിറ്റെയ്ക്കുള്ള വാറ്റിയെടുക്കൽ ഉപകരണത്തിന്റെ ചിത്രീകരണം.

വീഞ്ഞ് വാറ്റിയാണ് അക്വാ വീറ്റ സാധാരണയായി തയ്യാറാക്കിയിരുന്നത്. ഇംഗ്ലീഷിൽ ഇതിനെ "സ്പിരിറ്റ്സ് ഓഫ് വൈൻ" എന്ന് വിളിക്കാറുണ്ട്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Scully, Terence (1995) The Art of Cookery in the Middle Ages, pg. 159, ISBN 0-85115-611-8

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അക്വ_വിറ്റ&oldid=3436458" എന്ന താളിൽനിന്ന് ശേഖരിച്ചത്