ജനിതക മാറ്റങ്ങൾ വരുത്തിയ സാൽമൺ മത്സ്യമാണ് അക്യു അഡ്വാൻടേജ് സാൽമൺ. കനേഡിയൻ കമ്പനി ആയ അക്വബൌൺടിയിലെ ശാസ്ത്രജ്ഞൻമാരാണ് ഈ മത്സ്യഇനത്തെ വികസിപ്പിച്ചെടുത്തത്. അറ്റ്‌ലാന്റിക് സാൽമൺ മത്സ്യത്തിന്റെ ഡി.എൻ.എയിൽ കിങ്ങ് സാൽമൺ മത്സ്യത്തിന്റെ വളർച്ചാ ഹോർമോൺ കൂടാതെ ഈൽ പോലെയുള്ള പൌട്ട് മത്സ്യത്തിന്റെ ജനിതക ഘടകങ്ങളും ചേർത്താണ് അക്യു അഡ്വാൻടേജ് സാൽമൺ മത്സ്യത്തെ വികസിപ്പിച്ചെടുത്തത്.

Wild-type Atlantic salmon (Salmo salar).
Wild-type Atlantic salmon (Salmo salar)

സവിശേഷതകൾ തിരുത്തുക

ജനിതക മാറ്റങ്ങൾ വരുത്തിയതുമൂലം ലഭിച്ച വളർച്ചാ ഹോർമോൺ കാരണം ഇവ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പൂർണ്ണ വളർച്ച പ്രാപിക്കുന്നു.[1] ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇത്തരം മത്സ്യങ്ങൾക്ക് കഴിയും എന്ന് അക്വബൌൺടി കമ്പനി അവകാശപ്പെടുന്നു.

പാരിസ്ഥിതിക പ്രശനങ്ങൾ തിരുത്തുക

പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിനു അക്വബൌൺടി കമ്പനിയുടെ മേൽ കനേഡിയൻ സർക്കാർ പിഴ ചുമത്തിയിട്ടുണ്ട്. ജനിതക വ്യതിയാനം സംഭവിച്ച മത്സ്യങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാക്കും എന്ന് വിമർശകർ ഭയക്കുന്നു. ഇതുവരെ ഈ മത്സ്യത്തെ ഭക്ഷണം ആക്കുന്നതിനു FDA അനുമതി നൽകിയിട്ടില്ല.

അവലംബം തിരുത്തുക

  1. FDA & December 2012.
  • നാഷണൽ ജ്യോഗ്രഫിക് മാസിക , ജനുവരി 2015 - A First for Fish - പേജ് 16
"https://ml.wikipedia.org/w/index.php?title=അക്യു_അഡ്വാൻടേജ്_സാൽമൺ&oldid=3417742" എന്ന താളിൽനിന്ന് ശേഖരിച്ചത്