സ്പൈനിൽ ജീവിച്ചിരുന്ന വിഖ്യാത സൂഫി സന്യാസി മുഹ്‌യുദ്ധീൻ ഇബ്ൻ അറബി (1165–1240) യുടെ സാധക മാർഗ്ഗമാണ് അക്ബരിയ്യ. ഇബ്ൻ അറബിയുടെ വിളിപ്പേരായ ശൈഖുൽ അക്ബർ എന്ന വാചകത്തിൽ നിന്നാണ് ഇത് ഉൾ തിരിഞ്ഞു വന്നതെന്ന് അനുമാനിക്കപ്പെടുന്നു . ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വീഡിഷ് സൂഫി അബ്ദുൽ ഹാദി അഗിലി അൽ അക്ബരിയ്യ എന്ന പേരിൽ ഒരു അക്ബരിയ്യ സാഹോദര്യ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്[1]. ശൈഖ് എദ്ബലി, സദ്റൽ ദീനൽ ക്വുനാവി , മുഹ്യുദ്ധീൻ അൽ-ജന്തി , ഫക്കർ അൽ-ദീൻ ഇറാഖി ,അബ്ദുൽ കരീം ജില്ലി എന്നിവർ അക്ബരിയ്യ സൂഫികളിലെ പ്രസിദ്ധരാണ്.


  1. Gauffin, Axel (1940). Ivan Aguéli - Människan, mystikern, målaren (in Swedish). 2. Sveriges Allmänna Konstförenings Publikation. pp. 188–189.
"https://ml.wikipedia.org/w/index.php?title=അക്ബരിയ്യ&oldid=2475264" എന്ന താളിൽനിന്ന് ശേഖരിച്ചത്