പെട്ടിയുടെയൊ കുടത്തിൻറ്റെയൊ ആകൃതിയിലുള്ള ഒരു പുരാതന റോമൻ പാത്രം. സുഗന്ധദ്രവ്യങ്ങൾ സുക്ഷിച്ചു വയ്ക്കുന്നതിനാണിതുപയൊഗിക്കുന്നത്. സുഗന്ധദ്രവ്യങ്ങൾ പുകക്കുന്നതിനുള്ള ധൂപക്കുറ്റിയിൽ നിന്ന് ഇതു വ്യത്യസ്തമാണ്. പ്രാചീന റോമൻ പാത്രങ്ങളുടെ കൂട്ടത്തിൽ ഇതിന് സുപ്രധാനമായ ഒരു സഥാനമാണുണ്ടായിരുന്നതു. ശവസംസ്കാരത്തിനുമുൻപ് മൃതദേഹത്തിനടുത്തു സുഗന്ധദ്രവ്യങ്ങൾ ഇട്ടുവയ്ക്കുന്ന ചെറിയ ആൾതാരക്കും ഇതേപേര്‌ തന്നെയാണ് റോമാക്കാർ നൽകിയിട്ടുള്ളത്. വള്ളത്തിന്റെ ആകൃതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതും സുഗന്ധദ്രവ്യങ്ങൾ വൈക്കുന്നതിനു റോമൻ ദേവാലയങ്ങളിൽ ഉപയൊഗിച്ചുവന്നതുമായ കുന്തിരിക്കതട്ടത്തിനും അകേരാ എന്നു പറയാറുണ്ട്.

അകേരാ
"https://ml.wikipedia.org/w/index.php?title=അകേരാ&oldid=2310056" എന്ന താളിൽനിന്ന് ശേഖരിച്ചത്